ഇത്രയും വൃത്തിഹീനനായ ഒരു മനുഷ്യന്‍ ഈ ഭൂലോകത്ത് വേറേ ഉണ്ടായിട്ടില്ല... കാള്‍ മാര്‍ക്‌സിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി എം കെ മുനീര്‍

മാര്‍ക്‌സിനെപ്പോലെ ഇത്രയും വൃത്തിഹീനനായ ഒരു മനുഷ്യന്‍ ഈ ഭൂലോകത്ത് വേറേ ഉണ്ടായിട്ടില്ലെന്ന് കാള്‍ മാര്‍ക്‌സിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി മുസ്ലിം ലീഗിന്റെ എം.കെ മുനീര്‍ എം.എല്‍.എ. ഇന്ന് കോഴിക്കോട് നടന്ന എം.എസ്.എഫ് വേര് സംസ്ഥാന ക്യാംപയിന്‍ സമാപന സമ്മേളനത്തില്‍ മതം, മാര്‍ക്‌സിസം, നാസ്തികത എന്ന വിഷയത്തില്‍ സംസാരിക്കവേയാണ് എം.കെ മുനീര്‍ കാള്‍ മാര്‍ക്‌സിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്.
മദ്യത്തിന് അടിമ, കുളിക്കില്ല, പല്ല് തേയ്ക്കില്ല, കുപ്പായം മാറ്റില്ല തുടങ്ങിയവയാണ് മാര്‍ക്‌സിന്റെ പ്രത്യേകത തുടങ്ങിയ പരാമര്‍ശങ്ങളാണ് മുനീര്‍ നടത്തിയത്. കാള്‍ മാര്‍ക്‌സിന്റെ ഭാര്യയും അവരുടെ വീട്ടുജോലിക്കാരിയായ ഹെലന്‍ ദമൂത്തും ഒരുമിച്ചാണ് ഗര്‍ഭിണിയായത്.
അതില്‍ തന്നെ വീട്ടുജോലിക്കാരിയുടെ കുഞ്ഞ് കാള്‍ മാര്‍ക്‌സിനെ വാര്‍ത്തുവെച്ചതുപോലെയാണ്. ഈ കാര്യങ്ങളൊക്കെ ചരിത്ര പുസ്തകത്തിലുള്ളതാണെന്നും മുനീര്‍ പറയുന്നു. ഇതോടൊപ്പം വിവാദമായ ലിംഗ സമത്വത്തിനെതിരായ പരാമര്‍ശത്തില്‍ വിശദീകരണവുമായി എം.കെ മുനീര്‍ രംഗത്തെത്തുകയും ചെയ്തു. താന്‍ നടത്തിയ പ്രസ്താവന ലിംഗ സമത്വത്തിന് എതിരല്ല. ആരെയും അപമാനിക്കാനോ ചെറുതാക്കാനോ ഉദ്ദേശിച്ചിട്ടില്ല. സിപിഎം നേതാക്കളാണ് ലിംഗ സമത്വത്തിനെതിരായ പ്രസ്താവനകള്‍ നടത്തുന്നതെന്നും എംകെ മുനീര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha