കാമുകനൊപ്പം താമസിച്ചിരുന്ന പത്തൊന്‍പതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

കാമുകനൊപ്പം താമസിച്ചിരുന്ന പത്തൊന്‍പതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റാന്നി സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് മരിച്ചത്. ഗര്‍ഭസ്ഥശിശുവും മരിച്ചു. യുവതി മുന്‍പ് പോക്‌സോ കേസില്‍ ഇരയായിരുന്നു.
പത്തൊന്‍പതുകാരി കാമുകനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇയാള്‍ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇയാളെ പൊലീസ് പ്രാഥമികമായി ചോദ്യം ചെയ്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ഇന്ന് പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha