സഞ്ചാരികളായ ഏഴ് യുവാക്കള്‍ ഗോബിന്ദ് സാഗര്‍ തടാകത്തില്‍ മുങ്ങി മരിച്ചു

സഞ്ചാരികളായ ഏഴ് യുവാക്കള്‍ ഗോബിന്ദ് സാഗര്‍ തടാകത്തില്‍ മുങ്ങി മരിച്ചു. പഞ്ചാബിലെ മൊഹാലിയില്‍ നിന്ന് ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയിലെ തടാകം സന്ദര്‍ശിക്കാനെത്തിയതാണ് 11 യുവാക്കള്‍. അപകടത്തില്‍ നാല് പേര്‍ രക്ഷപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് സംഭവം.
പതിനൊന്ന് യുവാക്കള്‍ ചേര്‍ന്നാണ് തടാകം സന്ദര്‍ശിക്കാന്‍ എത്തിയത്. തുടര്‍ന്ന് ഒരുമിച്ച് ഇവര്‍ കുളിക്കുന്നതിനായി തടാകത്തില്‍ ഇറങ്ങി. പിന്നാലെ അപകടം ഉണ്ടാവുകയായിരുന്നു.16 നും 18 നും ഇടയില്‍ പ്രായമുള്ളവരാണ് സന്ദര്‍ശനത്തിനെത്തിയത്. അവരില്‍ ഒരാള്‍ക്ക് 30 വയസ്സ് പ്രായമുണ്ടെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ പോലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിരുന്നു. ബിയാസ് മാനേജ്‌മെന്റ് ബോര്‍ഡില്‍ നിന്നും മുങ്ങല്‍ വിദഗ്ധരെ ആശ്യപ്പെട്ടിട്ടുണ്ടെന്ന് ബംഗാന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് യാഗ് രാജ് ധിമാന്‍ പറഞ്ഞു .സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha