വേള്‍ഡ് ട്രേഡ് സെന്ററിന് പകരം... അല്‍ ഖ്വയ്ദയുടെ തലവനും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളുമായ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചു; ഞായറാഴ്ച അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സവാഹിരിയെ വധിച്ചതെന്ന് അമേരിക്ക

അമേരിക്കയുടെ ഉറക്കം കെടുത്തിയ ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുടെ തലവനും 2001 സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളുമായ അയ്മന്‍ അല്‍ സവാഹിരിയെ(71) ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ടെലിവിഷനിലൂടെ നടത്തിയ പ്രത്യേക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഞായറാഴ്ച അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സവാഹിരിയെ വധിച്ചതെന്ന് യുഎസ് സമയം തിങ്കളാഴ്ച വൈകിട്ട് 7.30 ന് വൈറ്റ്ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ ബൈഡന്‍ വിശദീകരിച്ചു.''നീതി നടപ്പായി. ആ ഭീകര നേതാവ് ഇനിയില്ല.'' എന്ന് ബൈഡന്‍ പറഞ്ഞു. ഉസാമ ബിന്‍ ലാദന്റെ വലംകൈയായി പ്രവര്‍ത്തിച്ചിരുന്ന സവാഹിരി, 2011 ല്‍ ലാദനെ യുഎസ് വധിച്ചതിനുശേഷം അല്‍ ഖായിദയുടെ നേതൃത്വം ഏറ്റെടുത്തിരുന്നു.
2021 ഓഗസ്റ്റിലെ യുഎസ് പിന്‍മാറ്റത്തിനു ശേഷം അഫ്ഗാനിസ്ഥാന്‍ താലിബാന്റെ നിയന്ത്രണത്തിലായ ശേഷം അവിടെ യുഎസ് നടത്തുന്ന ആദ്യ യുഎസ് ആക്രമണത്തിലാണ് സവാഹിരി കൊല്ലപ്പെട്ടതെന്ന പ്രത്യേകതയുമുണ്ട്. ആക്രമണമുണ്ടായെന്നത് സ്ഥിരീകരിച്ച താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ്, ആക്രമണത്തെ അപലപിക്കുകയും ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തി.
സവാഹിരിയെ വധിച്ച യുഎസ് നടപടിക്കു പിന്നാലെ അഫ്ഗാനിസ്ഥാനില്‍ സവാഹിരിക്ക് താലിബാന്‍ അഭയം നല്‍കുകയായിരുന്നോ എന്നതു സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 2020 നവംബറില്‍ സവാഹിരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും 2021 ല്‍ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ വാര്‍ഷികദിനത്തില്‍ സവാഹിരിയുടെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള വിഡിയോ പുറത്തുവന്നിരുന്നു. പാക്കിസ്ഥാനിലെ അബട്ടാബാദില്‍ ഒളിച്ചുതാമസിക്കുന്നതിനിടെയാണ് അല്‍ ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ 2011 മേയ് രണ്ടിന് യുഎസ് കമാന്‍ഡോകളുടെ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അതേസമയം ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട് ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്ദ അടുത്തിടെ പറഞ്ഞത് ഭീതി പരത്തി. ബിജെപി നേതാക്കള്‍ നടത്തിയ നബി വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ 'പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി' ചാവേര്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ദില്ലി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് കത്തില്‍ പറഞ്ഞത്.
പ്രവാചകനെ അവഹേളിക്കുന്നവരെ കൊല്ലുമെന്നും പ്രവാചകനെ അപമാനിക്കുന്നവരെ തകര്‍ക്കാന്‍ തങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്‌ഫോടകവസ്തുക്കള്‍ കെട്ടുമെന്നും ഭീഷണി കത്തില്‍ പറയുന്നുണ്ട്. ദില്ലി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ കാവിഭീകരര്‍ അവരുടെ അന്ത്യത്തിനായി കാത്തിരിക്കാനും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
നേരത്തെ, കര്‍ണാടകയിലെ ഹിജാബ് വിഷയത്തിലും പ്രതികരണവുമായി ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്ദ രംഗത്ത് വന്നിരുന്നു. അടിച്ചമര്‍ത്തലിനെതിരെ ഇന്ത്യയിലെ പ്രതികരിക്കണമെന്ന് അല്‍ ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍സവാഹിരി ആവശ്യപ്പെട്ടു. ഖാഇദയുടെ ഔദ്യോഗിക ശബാബ് മീഡിയ പുറത്തുവിട്ട ഒമ്പത് മിനിറ്റ് വീഡിയോയിലാണ് സവാഹിരിയുടെ ആഹ്വാനം. ഹിജാബിനെതിരെ രംഗത്തെത്തിയ വിദ്യാര്‍ത്ഥികളോട് പ്രതികരിച്ച കോളേജ് വിദ്യാര്‍ഥി മുസ്‌കാന്‍ ഖാനെ സവാഹിരി പ്രശംസിച്ചിരുന്നു.
"
https://www.facebook.com/Malayalivartha