സ്വപ്‌നം സഫലമായി....കുഞ്ഞുനാളു മുതല്‍ മനസ്സില്‍ സൂക്ഷിച്ച സ്വ്പനം സ്ഫലമായതിന്റെ സന്തോഷത്തില്‍ ആന്‍ ആന്‍ റോസ് മാത്യുവും ശ്രീലക്ഷ്മി ഹരിദാസും... നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലേക്കുള്ള (എന്‍ഡിഎ) പെണ്‍കുട്ടികളുടെ ആദ്യ ബാച്ചിലേക്കു കേരളത്തില്‍ നിന്നു രണ്ടു മിടുക്കികള്‍ യോഗ്യത നേടി

സ്വപ്‌നം സഫലമായി....കുഞ്ഞുനാളു മുതല്‍ മനസ്സില്‍ സൂക്ഷിച്ച സ്വ്പനം സ്ഫലമായതിന്റെ സന്തോഷത്തില്‍ ആന്‍ ആന്‍ റോസ് മാത്യുവും ശ്രീലക്ഷ്മി ഹരിദാസും... നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലേക്കുള്ള (എന്‍ഡിഎ) പെണ്‍കുട്ടികളുടെ ആദ്യ ബാച്ചിലേക്കു കേരളത്തില്‍ നിന്നു രണ്ടു മിടുക്കികള്‍ യോഗ്യത നേടി .
രാജ്യമൊട്ടാകെ ഒന്നേമുക്കാല്‍ ലക്ഷം പെണ്‍കുട്ടികള്‍ എഴുതിയ പ്രവേശന പരീക്ഷയിലാണ് മെറിറ്റ് അടിസ്ഥാനത്തില്‍ യോഗ്യത നേടിയ 19 പേരില്‍ ആന്‍ റോസിന് 7ാം റാങ്കും ശ്രീലക്ഷ്മിക്ക് 12ാം റാങ്കും ലഭ്യമായി. നാവിക സേനയില്‍ കമാന്‍ഡറായ മാനന്തവാടി പയ്യമ്പിള്ളി പൊന്‍പാറയ്ക്കല്‍ മാത്യു പി. മാത്യുവിന്റെ മകളായ ആന്‍ തൃക്കാക്കര ഗവ. മോഡല്‍ എന്‍ജിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയാണ്.
ഇടപ്പള്ളി ഗവ. ടിടിഐയിലെ അധ്യാപികയായിരുന്ന അമ്മ ബീനയുടെ സ്വപ്നമായിരുന്നു മകളെ സൈനിക ഓഫിസറായി കാണുകയെന്നത്. അര്‍ബുദ ബാധിതയായി ബീന മരിച്ചു 3 മാസത്തിനു ശേഷമാണ് ആന്‍ റോസിനെത്തേടി ആ അവസരമെത്തിയത്. കൊച്ചി നേവി ചില്‍ഡ്രന്‍സ് സ്‌കൂളിലായിരുന്നു പഠനം. സഹോദരന്‍ ക്രിസ്റ്റോ കോയമ്പത്തൂരില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ്.
മര്‍ച്ചന്റ് നേവി റിട്ട. ചീഫ് എന്‍ജിനീയര്‍ അയ്യന്തോള്‍ മൈത്രി പാര്‍ക്കില്‍ എ9 'കൃഷ്ണകൃപ'യില്‍ ഹരിദാസ് ഭാസ്‌കരന്റെയും പോട്ടോര്‍ ഭവന്‍സ് വിദ്യാമന്ദിര്‍ കംപ്യൂട്ടര്‍ സയന്‍സ് അധ്യാപിക ജ്യോതി പുതുമനയുടെയും മകളാണ് ശ്രീലക്ഷ്മി. സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയില്‍, പോട്ടോര്‍ കുലപതി മുന്‍ഷി ഭവന്‍സ് വിദ്യാമന്ദിര്‍ സ്‌കൂളിലെ ടോപ്പറായതിനു പിന്നാലെയാണ് ശ്രീലക്ഷ്മിയെ തേടി ആ സ്‌ന്തോഷവാര്‍ത്തയെത്തിയത്.
നവംബറില്‍ നടന്ന പ്രവേശന പരീക്ഷയ്ക്കു ശേഷം കായിക, മാനസിക പരിശോധനകളും അഭിമുഖവും വിജയകരമായി പൂര്‍ത്തീകരിച്ച ആന്‍ റോസും ശ്രീലക്ഷ്മിയും പുണെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ നാലു വര്‍ഷത്തെ പരിശീലനത്തിന് പോകും.
" f
https://www.facebook.com/Malayalivartha