പത്തനംതിട്ടയില്‍ പമ്പാനദി നിറഞ്ഞതിനെ തുടര്‍ന്ന് റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറി തുടങ്ങി....വെളളം കയറാന്‍ സാദ്ധ്യതയുളള പ്രദേശങ്ങളില്‍ നിന്ന് രാത്രി തന്നെ ആളുകളെ ഒഴിപ്പിക്കാനുളള നടപടികള്‍ ആരംഭിച്ചു, ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍

പത്തനംതിട്ടയില്‍ പമ്പാനദി നിറഞ്ഞതിനെ തുടര്‍ന്ന് റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറി തുടങ്ങി....വെളളം കയറാന്‍ സാദ്ധ്യതയുളള പ്രദേശങ്ങളില്‍ നിന്ന് രാത്രി തന്നെ ആളുകളെ ഒഴിപ്പിക്കാനുളള നടപടികള്‍ ആരംഭിച്ചു, ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍
രാത്രിയോടെയാണ് താഴ്ന്ന ഭാഗങ്ങളില്‍ വെളളം റോഡിലേക്ക് കയറി തുടങ്ങിയത്. നേരത്തെ സീതത്തോട്ടില്‍ ഉള്‍പ്പെടെ കടകളിലേക്കും വീടുകളിലേക്കും വെളളം കയറിയിരുന്നു.
വെളളം കയറാന്‍ സാദ്ധ്യതയുളള പ്രദേശങ്ങളില്‍ നിന്ന് രാത്രി തന്നെ ആളുകളെ ഒഴിപ്പിക്കാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മീനച്ചിലാറ്റില്‍ ജല നിരപ്പ് ഉയര്‍ന്നതോടെയാണ് പാലാ നഗരത്തില്‍ കൊട്ടാരമറ്റം ഭാഗത്തു വെള്ളം കയറി തുടങ്ങി.
ഇന്നലെ വൈകിട്ടോടെ പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരുന്നു. താലൂക്ക് തലത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെയും സന്നദ്ധ സേവകരുടെയും പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കണമെന്നും പ്രളയ സാധ്യത മുന്നില്‍കണ്ട് ബോട്ടുകള്‍, ജെസിബി തുടങ്ങിയ രക്ഷാ ദൗത്യത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ഉറപ്പുവരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചിരുന്നു.സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നവര്‍ക്ക് ആവശ്യമായ മരുന്നും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറോടും മറ്റ് ബന്ധപ്പെട്ട വകുപ്പ് മേധാവികളോടും കളക്ടര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗവും ചേര്‍ന്നിരുന്നു. വനമേഖലയോട് ചേര്‍ന്ന് കൂടുതല്‍ മഴ പെയ്യുന്ന പ്രദേശങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് ഉള്‍പ്പെടെ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
ജില്ലയില്‍ ഓഗസ്റ്റ് നാലു വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. നിലവില്‍ ഡാമുകളുടെ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. പല മേഖലകളിലും വൈകിട്ടോടെ മൈക്ക് അനൗണ്സ്മെന്റ് ഉള്‍പ്പെടെ നടത്തിയിരുന്നു. ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha