മുടിവെട്ടാന്‍ പോയ കുട്ടിയെ പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം, പ്രതിക്ക് ജീവപര്യന്തം കഠിനതടവ്, തലയോട്ടി പൊട്ടി തലച്ചോര്‍ ചിതറിയ കുട്ടിയുടെ ജീവന്‍ രക്ഷിച്ചത് അടിയന്തര ശസ്ത്രക്രിയയിലൂടെ...!!

മുടിവെട്ടാന്‍ പോയ പതിനാറുകാരനെ പാര കൊണ്ടു തലയ്ക്കടിച്ച കേസിലെ പ്രതിയെ കോടതി ജീവപര്യന്തം കഠിനതടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ചിറയിന്‍കീഴ് കൊടുമണ്‍ ആര്‍.ഡി. ഭവനില്‍ ഷൈജു എന്ന രാഹുലിനെയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റങ്ങള്‍ വിചാരണ ചെയ്യുന്ന പോക്സോ കോടതി ജഡ്ജി എം.പി.ഷിബു ശിക്ഷിച്ചത്.
യാതൊരു പ്രകോപനവുമില്ലാതെ ഒരു കൊച്ചു കുട്ടിയെ അടിച്ചുകൊല്ലാന്‍ ശ്രമിച്ച പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രതിക്കെതിരേ വധശ്രമ കുറ്റമാണ് കോടതി ചുമത്തിയത്. പ്രോസിക്യൂഷനുവേണ്ടി കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.
മുടപുരം പുത്തന്‍വിള സ്വദേശിയായ 16 കാരനെയാണ് പ്രതി തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പതിനാറുകാരൻ മുടിവെട്ടാന്‍ ശാര്‍ക്കരയുള്ള കടയിൽ പോകുകയും കടയിലെ തിരക്കുകാരണം കടയ്ക്ക് പുറത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെക്കണ്ട് ഇഷ്ടമാകാത്ത പ്രതി യാതൊരു പ്രകോപനവും ഇല്ലാതെ കുട്ടിയുടെ തല തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്ന പാര ഉപയോഗിച്ച് അടിച്ചുതകര്‍ത്തു. തലയോട്ടി പൊട്ടി തലച്ചോര്‍ ചിതറിയ കുട്ടിയെ അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷിച്ചത്.
https://www.facebook.com/Malayalivartha