Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

വിഴിഞ്ഞം ദുരഭിമാന കടല്‍ക്കൊല... കാമുകിയെ കാണാനെത്തിയ മൊട്ടമൂട് സ്വദേശി കിരണിനെ കടലില്‍ വീഴ്ത്തി കൊന്ന് തെളിവു നശിപ്പിച്ച കേസ്, കൂട്ടുപ്രതിയായ മൂന്നാം പ്രതിക്ക് ജാമ്യമില്ല , കിരണ്‍ യുവതിയുടെ വീട്ടിലെത്തിയ സാഹചര്യം ആഴത്തില്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് കോടതി

02 AUGUST 2022 10:44 AM IST
മലയാളി വാര്‍ത്ത

2018 ല്‍ സവര്‍ണ്ണ സമ്പന്ന കുടുംബാംഗമായ നീനു ചാക്കോയെ പ്രണയ വിവാഹം ചെയ്തതിന് അവര്‍ണ്ണനെ തട്ടിക്കൊണ്ടുപോയി മൃതപ്രായനാക്കി മണിമലയാറ്റില്‍ ഓട്ടിച്ച് മുക്കിക്കൊന്ന ദളിത് ക്രിസ്റ്റ്യന്‍ കെവിന്‍ മോഡല്‍ വിഴിഞ്ഞം ദുരഭിമാന കടല്‍ക്കൊല കേസില്‍ കൂട്ടുപ്രതിയായ മൂന്നാം പ്രതിക്ക് മുന്‍കൂര്‍ ജാമ്യമില്ല.

തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കൊല്ലപ്പെട്ട കിരണിന്റെ സുഹൃത്തുക്കളെ കാറില്‍ കടത്തിക്കൊണ്ടു പോയെന്നാരോപിച്ച് മൂന്നാം പ്രതിയായി ചേര്‍ത്ത പുളിങ്കുടി സ്വദേശി അരുണിനാണ് ജാമ്യം നിഷേധിച്ചത്. അതേ സമയം കാമുകിയെയും പിതാവിനെയും പ്രതിപ്പട്ടികയില്‍ നിന്ന് വിഴിഞ്ഞം പോലീസ് കുറവു ചെയ്തു.




 4 പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം മറ്റൊരു കോടതി നിഷേധിച്ചിരുന്നു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് വിഴിഞ്ഞം ദുരഭിമാനക്കൊലക്കേസില്‍ കൊല്ലപ്പെട്ട കിരണിന്റെ കാമുകിയും സഹോദരനും യുവതിയുടെ ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവും പിതാവുമടക്കം 4 പേര്‍ക്ക് ജാമ്യം നിഷേധിച്ചത്. കൊലപ്പെടുത്താനായി വിളിച്ചു വരുത്തിയതാണോയെന്നതടക്കം കിരണ്‍ യുവതിയുടെ വീട്ടിലെത്തിയ സാഹചര്യം ആഴത്തില്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.


2018 ല്‍ നടന്ന സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലക്കു ശേഷമുള്ള രണ്ടാമത്തെ ദുരഭിമാനക്കൊലയാണിത്. കാമുകിയെ കാണാനെത്തിയ മൊട്ടമൂട് സ്വദേശി കിരണിനെ മര്‍ദ്ദിച്ച് ബൈക്കില്‍ തട്ടിക്കൊണ്ടു പോയി പാറപ്പുറത്ത് ഓട്ടിച്ചു കയറ്റി കടലില്‍ വീഴ്ത്തി കൊന്ന് തെളിവു നശിപ്പിച്ച കേസിലാണ് ജഡ്ജി എ. ഇജാസ് ജാമ്യം നിരസിച്ചത്.


ആരോപിക്കുന്ന കുറ്റകൃത്യത്തിന്റെ കാഠിന്യം കണക്കിലെടുക്കുമ്പോള്‍ മുന്‍കൂര്‍ ജാമ്യത്തിന് പ്രതികള്‍ അര്‍ഹരല്ല. പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് പ്രതികളുടെ സാന്നിധ്യത്തിലുള്ള അന്വേഷണം ആവശ്യമുണ്ട്. അന്വേഷണം ശൈശവ ഘട്ടത്തിലെത്തി നില്‍ക്കുന്ന കേസില്‍ പ്രതികളെ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ സാക്ഷികളെയും കേസിന്റെ വസ്തുത അറിയാവുന്നവരേയും സ്വാധീനിച്ചും ഭീഷണിപ്പെടുത്താനും മൊഴി തിരുത്തിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി ജാമ്യാപേക്ഷകള്‍ തള്ളിയത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള അസാധാരണ വിവേചന അധികാര പരിധിയായ അറസ്റ്റിന് മുമ്പുള്ള മുന്‍കൂര്‍ ജാമ്യത്തിന് ഈ കേസിലെ കാമുകിയായ യുവതിയടക്കമുള്ള പ്രതികള്‍ അര്‍ഹരല്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.


കാമുകി , യുവതിയുടെ സഹോദരന്‍ വിഴിഞ്ഞം കോട്ടുകാല്‍ അഴിമല പുളിങ്കുടി ഹരിശ്രീ നഗറില്‍ ഹരിയെന്ന സജിത് കുമാര്‍ (35) , യുവതിയുടെ ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ് ആര്‍.എസ്. രാജേഷ് , യുവതിയുടെ പിതാവ് ശശികുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളാണ് തള്ളിയത്.

 


മൊട്ടമൂട് വള്ളോട്ടുകോണം ആര്‍.സി. പള്ളിക്ക് സമീപം മധു - മിനി ദമ്പതികളുടെ മകന്‍ കിരണ്‍ (25) ആണ് ജൂലൈ 9 ന് പട്ടാപ്പകല്‍ കടലില്‍ കൊല്ലപ്പെട്ടത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനെത്തിയതായിരുന്നു കിരണ്‍. സുഹൃത്തായ അനന്തുവിനും ബന്ധുവായ മെല്‍വിനുമൊപ്പമാണ് എത്തിയത്. യുവതിയുടെ വീടിന് മുന്നിലെത്തിയ ഇവരെ സഹോദരന്‍ ഹരിയും രാജേഷും മറ്റും ചേര്‍ന്ന് മര്‍ദ്ദിച്ചതിന് ശേഷം ആഴിമല ഭാഗത്തേക്ക് തട്ടിക്കൊണ്ടുപോയി. രാജേഷിന്റെ ബൈക്കിലിരുത്തിയാണ് കിരണിനെ അപഹരിച്ച് തട്ടിക്കൊണ്ടുപോയത്. വീഡിയോ ദൃശ്യങ്ങളില്‍ കിരണ്‍ ആരെയോ ഭയന്ന് തിരിഞ്ഞു നോക്കി ഓടുന്ന രംഗങ്ങളുണ്ട്.


ആഴിമല പാറപ്പുറത്ത് നിന്ന് കിരണിന്റെ ചെരിപ്പുകളിലൊന്ന് കിട്ടിയിരുന്നു. വീഡിയോ ദൃശ്യങ്ങളില്‍ ജൂലൈ 9 ന് കടലില്‍ കാണാതായ കിരണിന്റെ ശവശരീരം പൊങ്ങിയത് നാലാം നാള്‍ 13 ന് കുളച്ചല്‍ ഇരയിമ്മന്‍ തുറ കടല്‍ തീരത്തായിരുന്നു. ഡിഎന്‍എ പരിശോധനയില്‍ കിരണ്‍ തന്നെയെന്ന് തെളിയുകയായിരുന്നു.




ആഴിമലയില്‍ കടലില്‍ കാണാതായ കിരണിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ വിഴിഞ്ഞം പോലീസ് ജൂലൈ 28 ന് തമിഴ്‌നാട് പോലീസിനെ സമീപിച്ചു. തമിഴ്നാട്ടിലെ ഇരയിമ്മന്‍ തുറയില്‍ കണ്ടെത്തിയ മൃതദേഹം കിരണിന്റെ തന്നെയെന്ന് 27 ന് ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരിച്ചു. പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടി കൊണ്ട് പോയി മര്‍ദ്ദിച്ചെന്നും, മര്‍ദ്ദനം ഭയന്ന് ഓടിയപ്പോള്‍ കാല്‍വഴുതി കടലില്‍ വീണതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം. കേസില്‍ പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവിനെ പൊലീസ് 27 ന് അറസ്റ്റ് ചെയ്തു. കിരണിനെ ബൈക്കില്‍ കയറ്റി കൊണ്ടുപോയ രാജേഷാണ് അറസ്റ്റിലായത്. രാജേഷ് കൊണ്ടുപോയ ശേഷമാണ് കിരണിനെ കാണാതാകുന്നത്. 28 ന് പെണ്‍കുട്ടിയുടെ സഹോദരന്‍ സജിത്കുമാര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.



കിരണിന്റെ മൃതശരീരം ബന്ധുക്കളെത്തി കുളച്ചല്‍ നിദ്രവിള' പോലീസ് സ്റ്റേഷന്‍ മുഖേന ജൂലൈ 28 ന് ഏറ്റുവാങ്ങി മൊട്ടമൂട് വീട്ടിലെത്തിച്ചു.തുടര്‍ന്ന് മാറനല്ലൂര്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.

വിഴിഞ്ഞം പോലീസ് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കുകയായിരുന്നു. ആശാരിപ്പള്ളം മെഡിക്കല്‍ കോളേജിലാണ് കിരണിന്റെ മൃതദേഹം സൂക്ഷിച്ചിരുന്നത്. തമിഴ്‌നാട് പോലീസില്‍ നിന്നു വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പോലീസ് ശേഖരിക്കും. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം കിരണിന്റേത് തന്നെയെന്ന് വ്യക്തമായത്. നാഗര്‍കോവില്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. നേരത്തെ മൃതദേഹത്തിന്റെ കൈയിലെ ചരടും കിരണ്‍ കെട്ടിയിരുന്ന ചരടും സാമ്യമുണ്ടെന്ന് കിരണിന്റെ അച്ഛന്‍ വ്യക്തമാക്കിയിരുന്നു.

കൂട്ടുകാരിയെ കാണാനെത്തിയതിന് തല്ലേണ്ടതില്ലായിരുന്നുവെന്നും അവര്‍ക്ക് ബുദ്ധിമുട്ടായെങ്കില്‍ കിരണുള്‍പ്പെടെ 3 പേരെയും പോലിസില്‍ ഏല്‍പ്പിക്കാമായിരുന്നെന്നും അങ്ങനെയെങ്കില്‍ തനിക്ക് മകനെ നഷ്ടപ്പെടില്ലായിരുന്നെന്നും പിതാവ് വ്യക്തമാക്കി.
കെവിന്‍ കൊലക്കേസില്‍ നീനുവിന്റെ സഹോദരനും സുഹൃത്തുക്കളും കോട്ടയം സെഷന്‍സ് കോടതിയാല്‍ ശിക്ഷിക്കപ്പെട്ട് കഠിന തടവനുഭവിക്കുകയാണ്. നീനുവിന്റെ പിതാവിനെ കോടതി വെറുതെ വിട്ടു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (2 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (2 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (3 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (3 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (3 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (4 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (5 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (6 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (6 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (6 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (7 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (7 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (7 hours ago)

Malayali Vartha Recommends