Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...


എല്ലാ തെളിവുകളും തന്റെ കയ്യിൽ ഭദ്രം: ബലാത്സം​ഗക്കേസിൽ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; സ്വതന്ത്രനായി മത്സരിച്ചാൽ പോലും ഞാൻ ജയിക്കും...


രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തി ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ: പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി; ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമം: ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി

കലിതുള്ളി ചാലക്കുടി പുഴ.. കര കയറാൻ പെടാപാട് പെട്ട് കാട്ടാന.. നീണ്ട അഞ്ച് മണിക്കൂർ പ്രാർഥനയോടെ നാട്... ഉരുൾപൊട്ടൽ ഭീതിയിൽ ; ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാ പ്രവർത്തനത്തിന്; മലയോരത്തെ റോഡുകളെല്ലാം അപകട ഭീതിയിൽ; ചുരങ്ങളിലൂടെ യാത്ര അസാധ്യം....

02 AUGUST 2022 11:06 AM IST
മലയാളി വാര്‍ത്ത

 

 

 


സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ കനത്തമഴ തുടരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ നെടുംപുറംചാലിൽ വെള്ളപ്പാച്ചിലിൽ കാണാതായ രണ്ടരവയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തു. കോട്ടയം കൂട്ടിക്കലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ റിയാസ് എന്നയാളുടെ മൃതദേഹവും കണ്ടെത്തി. ചാലക്കുടി പുഴയിൽ കാട്ടനയും കുടുങ്ങി. കുത്തിയൊലിച്ചു വരുന്ന വെള്ളത്തിൽ നിന്ന് കരകയറാൻ ആന ശ്രമിക്കുന്നത് നൊമ്പരക്കാഴ്ചയായിരുന്നു. ആർക്കും രക്ഷിക്കാൻ പറ്റാത്ത അവസ്ഥ. പിന്നീട് സ്വയം സുരക്ഷിത സ്ഥാനത്ത് എത്തി.

 

 

 

 

 

 

കനത്ത മഴയിൽ ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. കലങ്ങിമറിഞ്ഞ് ഒഴുകുന്ന പുഴയിൽ കാട്ടാന ഒഴുക്കിൽപ്പെട്ടു. കരയിലേക്ക് കയറാൻ സാധിക്കാതെ പുഴയിൽ ദീർഘനേരം കുടുങ്ങി കിടന്ന ആന സ്വയം നീന്തിക്കയറാൻ ശ്രമിക്കുകയാണ്. അതിരപ്പള്ളിയിലേക്ക് പോകുന്ന പിള്ളപ്പാറ മേഖലയിലാണ് കാട്ടാന ഒഴുക്കിൽപ്പെട്ടത്. വളരെ ദുഷ്‌കരമായാണ് ആന കാട്ടിലേക്ക് നീന്തിക്കയറാൻ ശ്രമിച്ചത്. നിർത്താതെ പെയ്യുന്ന മഴയിൽ ഒറ്റരാത്രി കൊണ്ടാണ് ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നത്. ഇന്നലെ രാത്രി ഒരുമണിയോടെ പ്രദേശങ്ങളിലുള്ള ഒട്ടേറെ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. പറമ്പിക്കുളത്ത് നിന്ന് എണ്ണായിരം ഘനയടി ജലം പെരിങ്ങൽക്കുത്തിലേയ്ക്ക് തുറന്നു വിട്ടു. പെരിങ്ങൽക്കുത്ത് ഡാമിൽനിന്ന് അധികജലം തുറന്നുവിട്ടതിനെത്തുടർന്നാണ് ഒഴുക്ക് കൂടിയത്.

 

 

 

 

 

കേരളത്തിൽ ഇന്നു മുതൽ ഓഗസ്റ്റ് അഞ്ചു വരെയുള്ള ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ (64.5 മില്ലിമീറ്റർ- 115.5 മില്ലി മീറ്റർ) മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ഓഗസ്റ്റ് നാലു വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്ത അല്ലെങ്കിൽ അതി തീവ്ര മഴയ്ക്കും( 204 മില്ലി മീറ്റർ കൂടുതൽ) സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കണ്ണൂരിൽ നാലിടത്ത് ഉരുൾപൊട്ടൽ ഉണ്ടായി. മലവെള്ള പാച്ചിലൽ 2 പേരെ കാണാതായി. ഇന്ന് നാലു പേർ മരിച്ചു.

 

 

 

 

 

 

മലയോരത്ത് നാല് ഇടങ്ങളിലാണ് രാത്രി ഉരുൾപൊട്ടലുണ്ടായത്. തിരച്ചിലിന് ദേശീയ ദുരന്തനിവാരണ സേനയുടെയും മിലിറ്ററിയുടെയും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി വാഹനങ്ങളും ഒഴുകിപ്പോയി, അൻപതിലേറെ കടകളിൽ വെള്ളം കയറി. മലയോരത്ത് നിലവിൽ മഴ കുറഞ്ഞിട്ടുണ്ട് . കണ്ണൂർ നെടുമ്പോയിൽ ചുരം വഴി വയനാട്ടിലേക്കുള്ള ഗതാഗതം ഇപ്പോഴും പുനഃസ്ഥാപിക്കാനായില്ല. ഇടുക്കി ആനച്ചാലിലും മണ്ണിടിച്ചിൽ ഉണ്ടായി.

 

 

 

 

 

 

 

പരിക്കേറ്റ ആലീസ് ജോയിയെ കോലഞ്ചേരിയിലെ ആശുപത്രിയിൽ പുലർച്ചയോടെ എത്തിച്ചു, പരുക്കേറ്റ വീട്ടമ്മയുടെനില ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അതേസമയം ഇടുക്കി ലോ റേഞ്ചിലും മഴ കുറഞ്ഞു. മിക്കയിടത്തും അർധരാത്രി നിന്ന മഴ പിന്നെ തുടങ്ങിയിട്ടില്ല .ലോ റേഞ്ചിൽ ദുരിതാശ്വാസക്യാമ്പുകൾ ഒന്നും ഇതുവരെ തുറന്നിട്ടില്ല. 10 മണിക്ക് കുണ്ടള ഡാമിന്റെ 5 ഷട്ടറുകൾ 50 സെന്റീമീറ്റർ വീതം ഉയർത്തും. മലങ്കര ഡാമിന്റെ ഷട്ടർ ഇന്നലെ തുറന്നിരുന്നു. ഇടുക്കിയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടക്കാൻ ഉത്തരവ് ഇട്ടു.

 

 

 

 

 

 

 

 

 

കോട്ടയത്ത് മഴ ഇടവിട്ട് പെയ്യുകയാണ്. പാലാ ടൗണിൽ വെള്ളം കയറി . പാലായിൽ റോഡുകളിൽ വെള്ളം കയറുകയാണ്. കോട്ടയത്ത് മലയോര മേഖലകളിൽ കനത്ത മഴ പെയ്തു. തീക്കോയിയിൽ രാത്രി ഉരുൾ പൊട്ടി. പുഴകളിൽ ജലാനിരപ്പു ഉയർന്ന നിലയിൽ ആണ്. കൂട്ടിക്കലിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിനെ കണ്ടെത്താൻ ആയില്ല. കൂട്ടിക്കൽ ചപ്പാത്തിൽ വെള്ളം കുറഞ്ഞിട്ടുണ്ട്. അതിനിടെ വൈക്കത്തു നിന്ന് കാണാതായ മത്സ്യ തൊഴിലാളികളെ കണ്ടെത്തിയത് ആശ്വാസകരമായി. ജില്ലയിലെ സ്ഥിതി വിലയിരുത്താൻ ഇന്ന് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ യോഗം ചേരും. നലവിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലയിൽ തുറന്നിട്ടുണ്ട്

 

 

 

 

 

 

 

 

 

 

കനത്ത മഴയിൽ പമ്പയിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയും കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടുകയും ചെയ്തതോടെ അപ്പർ കുട്ടനാട് മേഖലായിലെ തലവടിയിൽ വെള്ളം കയറി തുടങ്ങി. താഴ്ന്ന പ്രദേശത്തെ ഗ്രാമീണ റോഡുകളും വീടുകളുടെ പരിസരങ്ങളും വെള്ളത്തിലാണ്. ഇതിനിടെ തോട്ടപ്പള്ളി പടിഞ്ഞാറെ കടലിൽ വടക്കേ തോപ്പിൽ എന്ന ബോട്ട് കുടുങ്ങി കിടക്കുകയാണ്.ഇന്നലെ രാത്രി തിരികെ വരികയായിരുന്നു. എന്നാൽ കടൽക്ഷോഭം മൂലം കരയ്ക്ക് അടുക്കാൻ പറ്റുന്നില്ല. ബോട്ടിൽ 6 മലയാളികളും 4 ബംഗാൾ സ്വദേശികളും ഉണ്ട്. രക്ഷക്കായി കോസ്റ്റ് ഗാർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരില്‍ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍  (1 hour ago)

കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത സൈക്കോ പാത്ത് ; നിയമസഭയില്‍ തുടരുന്നത് അപമാനമെന്ന് മന്ത്രി ആര്‍ ബിന്ദു  (1 hour ago)

കരമനയില്‍ കാണാതായ 14 കാരി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു: അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും കുട്ടി ഏതെങ്കിലും ട്രെയിനില്‍ കയറി പോയോ എന്ന കാര്യത്തി  (2 hours ago)

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു  (2 hours ago)

ഏകദിന പരമ്പര:ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം  (3 hours ago)

വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും; കരൂര്‍ദുരന്ത കേസില്‍ ആദ്യമായാണ് വിജയ്‌യുടെ മൊഴി രേഖപ്പെടുത്തുന്നത്  (3 hours ago)

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയ 17 കാരന്‍ മുങ്ങി മരിച്ചു  (3 hours ago)

വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടി, മോഹന്‍ലാല്‍ ഒരുമിച്ചെത്തുന്ന ചിത്രം പാട്രിയറ്റ് ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തും  (3 hours ago)

പരാതിക്കാരി തന്നെയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തത്. പരാതിക്കാരി പ്രായപൂർത്തിയാകാത്ത ആളല്ല  (5 hours ago)

വിജയ്‌യെയും മോഹന്‍ലാലിനെയും താരതമ്യം ചെയ്ത് സംവിധായകന്‍ ആലപ്പി അഷ്‌റഫ്  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സബ് ജയിലിലെ 26/2026 നമ്പര്‍ ജയില്‍പ്പുള്ളി  (5 hours ago)

പോരുന്നോ ദുബായ് ജെയിലിലേക്ക്?  (5 hours ago)

പ്രവാസികൾക്ക് ജാഗ്രത നിർദേശം! യുഎഇയിൽ തണുപ്പ് കടുക്കുന്നു ശക്തമായ കാറ്റിനും മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യത...  (5 hours ago)

പ്രഭാസ് ചിത്രം 'ദ രാജാ സാബ്' പ്രദര്‍ശിപ്പിക്കുന്നതിനിടെ സിനിമാ തിയേറ്ററില്‍ തീപിടുത്തം  (5 hours ago)

ഖമനേയിയെ വധിക്കും !! ട്രംപിന്റെ അന്ത്യ ശാസനം ... റെസ പഹ്‌ലവി ഇറാനിലേക്ക്? ഇറാൻ കത്തുന്നു; ഇനി വേറെ ലവൽ ഞങ്ങൾക്ക് രാജഭരണം മതി !!  (5 hours ago)

Malayali Vartha Recommends