പത്തനംതിട്ടയിൽ കലിതുള്ളി പെരുംമഴ, ഡാമുകൾ തുറന്നു, മൂഴിയാര്‍ ഡാമിന്‍റെ മൂന്നു ഷട്ടറുകളും മണിയാര്‍ അണക്കെട്ടിന്‍റെ നാല് ഷട്ടറുകളും തുറന്നു

പത്തനംതിട്ടയിൽ കനത്തമഴയെ തുടര്‍ന്ന് ഡാമുകള്‍ തുറന്നു. മൂഴിയാര്‍, മണിയാര്‍ എന്നീ ഡാമുകളാണ് തുറന്നത്. മൂഴിയാര്‍ ഡാമിന്‍റെ മൂന്നു ഷട്ടറുകള്‍ 20 സെന്‍റീമീറ്റര്‍ വീതമാണ് തുറന്നത്. മണിയാര്‍ അണക്കെട്ടിന്‍റെ നാല് ഷട്ടറുകളും തുറന്നു. അള്ളുങ്കല്‍ ഡാമിന്‍റെ ഷട്ടര്‍ 800 സെന്‍റീമീറ്റര്‍ തുറന്നു. പെരുന്തേനരുവിയുടെ ഷട്ടറുകളും തുറന്നു.
മണിയാര്‍ ബാരേജിലെ അണക്കെട്ട് തുറന്നതിനാല്‍ കക്കാട്ടാറിന്റെയും പമ്ബയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം. കക്കാട് ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ഡാമുകളില്‍ ഒന്നായ മൂഴിയാര്‍ ഡാമിെന്‍റ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായിരുന്നു.
മൂഴിയാര്‍ ഡാമിലെ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കിവിടും. ഇപ്രകാരം തുറന്നുവിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാം.കക്കാട്ടാറിെന്‍റയും പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരുകരയിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്നും കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha