ആവിക്കലില്‍ മലിനജല പ്ലാന്റിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പോലീസ്...

ആവിക്കലില്‍ മലിനജല പ്ലാന്റിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്. തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ സമരസമിതി പ്രവര്‍ത്തകരുള്‍പ്പെടെ 125 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. റോഡ് തടസ്സപെടുത്തി, പോലീസിനെ ആക്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
തിങ്കളാഴ്ച വൈകുന്നേരം സിപിഎം അനുകൂല സാംസ്‌കാരിക സംഘടന വിളിച്ചു ചേര്‍ത്ത ജനസഭയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്.
ജനസഭ കൂടുന്നതിന് തൊട്ട് മുമ്പ് നാട്ടുകാരും സമരസമിതി പ്രവര്‍ത്തകരും സ്ഥലത്തെത്തി തങ്ങള്‍ക്കും യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു.
നേരത്തെ ക്ഷണിക്കപ്പെട്ടവരെ മാത്രമേ യോഗത്തില്‍ പങ്കെടുപ്പിക്കൂ എന്ന് പോലീസ് നിലപാടെടുത്തതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പ്രതിഷേധം തുടര്‍ന്നതോടെ നാട്ടുകാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് ബലം പ്രയോഗിച്ചാണ് സമരക്കാരെ ഇവിടെ നിന്നും മാറ്റിയത്.
അതേസമയം കേസ് വകവയ്ക്കാതെ സമരവുമായി മുന്നോട്ടു പോകാനാണ് സമരസമിതി തീരുമാനിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha