ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി, അഞ്ച് മാസം വളര്‍ച്ചയുള്ള 20 കഞ്ചാവ് ചെടികള്‍, ഒടുവിൽ യുവാവിനെ കൈയ്യോടെ പൊക്കി

പാലക്കാട് അട്ടപ്പാടിയിൽ ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി ചെയ്ത യുവാവിനെ എക്‌സൈസ് പിടികൂടി. ഭൂതുവഴി സ്വദേശി രാധാകൃഷ്ണനെയാണ് പിടികൂടിയത്.അഞ്ച് മാസം വളര്‍ച്ചയുള്ള 20 കഞ്ചാവ് ചെടികള്‍ വീട്ടുവളപ്പില്‍ ഇയാൾ കൃഷി ചെയ്ത് വരികയായിരുന്നു. പാലക്കാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് നര്‍ക്കോട്ടിക് സ്‌പെഷല്‍ ടീമാണ് കഞ്ചാവ് പിടികൂടിയത്.
അതേസമയം, ജില്ലയിൽ തന്നെ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 4.2 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ആർ.പി.എഫും എക്‌സൈസ് ആന്‍റി നർകോട്ടിക് പ്രത്യേക സ്ക്വഡും ചേർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി തച്ചമ്പാറ വാഴേമ്പുറം സ്വദേശി ഷാനവാസിനെ (40) ആണ് അറസ്റ്റ് ചെയ്തത്.
ഷോൾഡർ ബാഗിൽ തുണികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. തച്ചമ്പാറ, കാരാകുറുശ്ശി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിൽപനക്കെത്തിച്ചതാണ് കഞ്ചാവെന്ന് പ്രതി മൊഴി നൽകിയതായി അധികൃതർ പറഞ്ഞു. പ്രദേശത്ത് സ്കൂൾ പരിസരങ്ങളിൽ കഞ്ചാവ് വിൽപന വ്യാപകമാണെന്ന് പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമീഷണർക്ക് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്.
https://www.facebook.com/Malayalivartha