പ്രണയ വിവാഹം കഴിഞ്ഞ് 88ാം ദിവസം നടന്ന തേങ്കുറുശ്ശി ദുരഭിമാനക്കൊല: ഇതര സമുദായത്തിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരിൽ മാനക്കേട് ഉണ്ടായാതായി പറഞ്ഞു:- പിതാവിനും, അമ്മാവനും എതിരെ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ

തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിൽ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതിയിൽ മൊഴി നൽകി. ഇതര സമുദായത്തിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരിൽ മാനക്കേട് ഉണ്ടായെന്ന് പിതാവും അമ്മാവനും പറഞ്ഞിരുന്നെന്നും, പലതവണ ഭീഷണിപ്പെടുത്തിയതായും ഹരിത മൊഴി നൽകി. കേസിൽ അടുത്ത വിചാരണ 12ന് നടക്കും.
2020 ഡിസംബർ 25നാണ് തേങ്കുറുശ്ശി ഇലമന്ദം ആറുമുഖന്‍റെ മകൻ അനീഷ് കൊല്ലപ്പെട്ടത്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഹരിതയെ ഇതര സമുദായക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം ചെയ്തതിലെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് കേസ്.
ഹരിതയും അനീഷും വിവാഹിതരായി 88ാം ദിവസമാണ് കൊലപാതകം നടന്നത്. ഹരിതയുടെ അച്ഛൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ (43), അമ്മാവൻ ചെറുതുപ്പല്ലൂർ സുരേഷ് (45) എന്നിവരാണ് പ്രതികൾ. അനീഷിന്റെ സഹോദരനും കേസിൽ ദൃക്സാക്ഷിയുമായിരുന്ന അരുണിനെ കോടതി നേരത്തെ വിചാരണ ചെയ്തിരുന്നു.
അനീഷിന്റെ കൊലപാതകം ദുരഭിമാനക്കൊലയെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ.പി.അനിൽ ഹാജരായത്.
https://www.facebook.com/Malayalivartha