കെഎസ്ആര്‍ടിസിയെ ഏറ്റെടുക്കില്ല: ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍

കെഎസ്ആർടിസി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍. കെഎസ്ആര്‍ടിസിയെ ഏറ്റെടുക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ജൂണ്‍ മാസത്തെ ശമ്പളം നല്‍കാന്‍ 50 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഒരു വിഭാഗം ജീവനക്കാരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ശമ്പളവും ആനൂകൂല്യങ്ങളും കിട്ടുന്നില്ല. വിവിധ തരത്തിൽ നിരവധി പേർക്ക് കൺസെഷൻ നൽകുന്നുണ്ടെങ്കിലും സർക്കാരിൽ നിന്ന് വേണ്ട പിന്തുണ ലഭിക്കുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കായിരുന്നു.
ശമ്പളവും പി എഫും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും കിട്ടാൻ സർക്കാരിനോട് കോടതി നിർദേശിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha