കേരളത്തില്‍ കനത്ത മഴ... കേന്ദ്ര സര്‍വകലാശാലകളിലേക്കും രാജ്യത്തെ പ്രധാന കോളേജുകളിലേക്കുമുള്ള ബിരുദ പ്രവേശന പരീക്ഷയായ സിയുഇടിയുടെ കേരളത്തിലെ തീയതികളില്‍ മാറ്റം, പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും

കേരളത്തില്‍ കനത്ത മഴ... കേന്ദ്ര സര്‍വകലാശാലകളിലേക്കും രാജ്യത്തെ പ്രധാന കോളേജുകളിലേക്കുമുള്ള ബിരുദ പ്രവേശന പരീക്ഷയായ സിയുഇടിയുടെ കേരളത്തിലെ തീയതികളില്‍ മാറ്റം, പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയത്.
ഓഗസ്റ്റ് നാല്, അഞ്ച്, ആറ് തീയതികളില്‍ കേരളത്തിലെ കേന്ദ്രങ്ങളില്‍ നടത്താനായി നിശ്ചയിച്ചിരുന്ന സിയുഇടി പരീക്ഷകള്‍ റദ്ദാക്കിയതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി(എന്‍ടിഎ) അറിയിച്ചു. ഓഗസ്റ്റ് ആറിന് ശേഷമുള്ള ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.
വിദ്യാര്‍ഥികള്‍ എന്‍ടിഎ വെബ്‌സൈറ്റില്‍ ഹാള്‍ ടിക്കറ്റ് പരിശോധിച്ച് സമയക്രമം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha
























