'ഐഎഎസ് അക്കാദമിയിൽ ശരിക്കും പബ്ലിക് അഡ്മിനിസ്ട്രേഷൻ പാഠങ്ങൾ പഠിപ്പിക്കുന്നുണ്ടോ? ക്രൈസിസ് മാനേജ്‌മെന്റ് പഠിപ്പിക്കുന്നുണ്ടോ? ഉണ്ടാവണം. പ്രകൃതി ദുരന്തങ്ങളുടെ വെളിച്ചത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി കൊടുക്കുന്നുണ്ടെങ്കിൽ അത് പ്രഖ്യാപിക്കേണ്ടത് തലേന്നാണ്. പത്ര-ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ ജില്ലയിലെ മുക്കിലും മൂലയിലും ഉള്ള ജനങ്ങളെ മുഴുവൻ അതറിയിക്കാനുള്ള സമയം കിട്ടണം...' അഡ്വ. ഹരീഷ് വാസുദേവൻ കുറിക്കുന്നു

പ്രകൃതി ദുരന്തങ്ങളുടെ വെളിച്ചത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി കൊടുക്കുന്നുണ്ടെങ്കിൽ അത് പ്രഖ്യാപിക്കേണ്ടത് തലേന്നാണ് എന്ന് പറയുകയാണ് അഡ്വ. ഹരീഷ് വാസുദേവൻ. പത്ര-ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ ജില്ലയിലെ മുക്കിലും മൂലയിലും ഉള്ള ജനങ്ങളെ മുഴുവൻ അതറിയിക്കാനുള്ള സമയം കിട്ടണം. മഴക്കാലത്ത് ഇതൊന്നും എത്താത്ത സ്ഥലങ്ങളും ജില്ലയിലുണ്ടെന്നും അവിടെയൊക്കെയും മനുഷ്യർ സ്‌കൂളിൽ മക്കളെ അയക്കുന്നുണ്ടെന്നും കളക്ടർ മനസിലാക്കണം. ഫേസ്‌ബുക്ക് എന്ന മാധ്യമമില്ലാത്ത മനുഷ്യരും നാട്ടിലുണ്ട്. പൊതുഭരണത്തിൽ അതല്ല ഒഫീഷ്യൽ വിനിമയമാർഗ്ഗം എന്നും അദ്ദേഹം കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
IAS അക്കാദമിയിൽ ശരിക്കും പബ്ലിക് അഡ്മിനിസ്ട്രേഷൻ പാഠങ്ങൾ പഠിപ്പിക്കുന്നുണ്ടോ? ക്രൈസിസ് മാനേജ്‌മെന്റ് പഠിപ്പിക്കുന്നുണ്ടോ? ഉണ്ടാവണം.
പ്രകൃതി ദുരന്തങ്ങളുടെ വെളിച്ചത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി കൊടുക്കുന്നുണ്ടെങ്കിൽ അത് പ്രഖ്യാപിക്കേണ്ടത് തലേന്നാണ്. പത്ര-ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ ജില്ലയിലെ മുക്കിലും മൂലയിലും ഉള്ള ജനങ്ങളെ മുഴുവൻ അതറിയിക്കാനുള്ള സമയം കിട്ടണം. മഴക്കാലത്ത് ഇതൊന്നും എത്താത്ത സ്ഥലങ്ങളും ജില്ലയിലുണ്ടെന്നും അവിടെയൊക്കെയും മനുഷ്യർ സ്‌കൂളിൽ മക്കളെ അയക്കുന്നുണ്ടെന്നും കളക്ടർ മനസിലാക്കണം. ഫേസ്‌ബുക്ക് എന്ന മാധ്യമമില്ലാത്ത മനുഷ്യരും നാട്ടിലുണ്ട്. പൊതുഭരണത്തിൽ അതല്ല ഒഫീഷ്യൽ വിനിമയമാർഗ്ഗം.
ലീവ് ഉണ്ടെന്ന് അറിഞ്ഞാൽ, ആ സാഹചര്യം മനസിലാക്കി കുടുംബത്തിനുള്ളിലെ അത് മാനേജ് ചെയ്യാനുള്ള സംവിധാനമൊരുക്കാനുള്ള മതിയായ സമയം മാതാപിതാക്കൾക്ക് കിട്ടണം. ഇല്ലെങ്കിൽ അവർക്കത് വലിയ CRISIS ആണ്. പൊതു crisis ഒഴിവാക്കുന്നത് individual ക്രൈസിസുകൾ ഉണ്ടാക്കിയാവരുത്. കുട്ടംപുഴയിലും മലയാറ്റൂരും ഉള്ളവർക്കും കലൂരും പാലാരിവട്ടത്തും ഉള്ളവർക്ക് കിട്ടുന്ന information access പ്രിവിലേജ് കിട്ടണം.
വിദ്യാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ കൂടി decision making process ൽ നിർണ്ണായകമാണ്. അവരെല്ലാം രാവിലെ കുട്ടികളുമായി സ്‌കൂളിലെത്തിയ ശേഷമോ എത്തുന്ന വഴിയിലോ ആണ് പൊടുന്നനെ അറിയിപ്പ് വരുന്നതെങ്കിൽ, കുട്ടികളെ തിരിച്ചു വിളിക്കാനുള്ള ശ്രമം അപ്പോൾത്തന്നെ തുടങ്ങും. അനാവശ്യമായി റോഡിൽ ട്രാഫിക്ക് ഇരട്ടിയാകും.
ലീവ് പ്രഖ്യാപനം ഇങ്ങനെ വൈകിയാൽ അതുകൊണ്ടുണ്ടാകുക, നേർവിപരീത ഫലമാണ്. കമാണ്ടുകൾ തെറ്റായാലും ശരിയായാലും ക്ലാരിറ്റി ഉണ്ടാവുക, confusion ഉണ്ടാക്കാതിരിക്കുക എന്നതാണ് CRISIS MANAGEMENT. ന്റെ പ്രാഥമിക പാഠങ്ങളിലൊന്ന് എന്നാണെന്റെ പരിമിതമായ അറിവ്. അതുകൊണ്ട് മേൽപ്പറഞ്ഞ സമയം കിട്ടുന്നില്ലായെങ്കിൽ പ്രഖ്യാപനം പാടില്ലെന്നതാണ് മര്യാദ. ORANGE അലർട്ട് മിനിഞ്ഞാന്ന് മുതലുണ്ട്, സാഹചര്യം ഇന്ന് രാവിലെ മാറിയിട്ടില്ല.
ഇത് ഒരാളോടല്ല, ആണെങ്കിൽ വ്യക്തിപരമായി കണ്ട് പറയാമായിരുന്നു. പബ്ലിക് അഡ്മിനിസ്ട്രേഷനോടുള്ള പൊതുവായ നിർദ്ദേശമോ അഭിപ്രായമോ ആണ്. എല്ലാ കലക്ടർമാർക്കും ഇതൊക്കെ ശ്രദ്ധിക്കാം. മാതാപിതാക്കളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് കമന്റിൽ ഉപന്യസിക്കാൻ വരുന്നവർ കമന്റിട്ടു സമയം മെനക്കെടുത്തരുത്. അതല്ല പോസ്റ്റിലെ വിഷയം.
https://www.facebook.com/Malayalivartha


























