എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ രേണുരാജ് അവധി പ്രഖ്യാപിക്കാന്‍ വൈകിയ സംഭവം അന്വേഷിക്കുമെന്ന് റവന്യൂമന്ത്രി

എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ രേണുരാജ് അവധി പ്രഖ്യാപിക്കാന്‍ വൈകിയ സംഭവം അന്വേഷിക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍.
എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കനത്ത മഴ പെയ്തിട്ടും എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നില്ല.
ഇന്ന് രാവിലെ 8.30 ഓടെയാണ് അവധി പ്രഖ്യാപനം കളക്ടര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി നടത്തിയത്. അപ്പോഴേയ്ക്കും വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും സ്‌കൂളില്‍ എത്തിയിരുന്നു.
സംഭവം വിവാദമായതോടെ ക്ലാസുകള്‍ തുടങ്ങിയ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കട്ടെ എന്ന് കളക്ടര്‍ വിശദീകരണവുമായി എത്തി. മാതാപിതാക്കള്‍ അവധി പ്രഖ്യാപനം കേട്ട് വീണ്ടും സ്‌കൂളില്‍ എത്തിയതോടെ സര്‍വത്ര ആശയക്കുഴപ്പം സൃഷ്ടിച്ചു.
https://www.facebook.com/Malayalivartha


























