അറബിക്കടലില്‍ നിന്നുള്ള പടിഞ്ഞാറന്‍ കാറ്റ് ശക്തമായി വീശുന്നു; ചക്രവാതച്ചുഴിയുടെ സ്വാധീനം നിലനിൽക്കുന്നു; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; 8 ജില്ലകൾക്ക് റെഡ് അലേർട്ട്; 4 ജില്ലകൾക്ക് ഓറഞ്ച് അലേർട്ട്; കനത്ത ജാഗ്രതയിൽ സംസ്ഥാനം

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മഴ കുറയുകയും റെഡ് അലർട്ടുകൾ പിൻവലിക്കുകയും ചെയ്തിരുന്നു എന്നാൽ ഇപ്പോൾ ഇതാ സകല പ്രതീക്ഷകളും തെറ്റിച്ചു കൊണ്ട് സംസ്ഥാനത്ത് വീണ്ടും മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ 8 ജില്ലകൾക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നുവെന്ന മുന്നറിയിപ്പ് വന്നതോടെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം തുടരുന്നത്. ഇന്ന് രാവിലെ മുതല്‍ തന്നെ മധ്യകേരളത്തിലെ ജില്ലകളില്‍ കനത്ത മഴ പെയ്യുകയാണ്. ഇതോടെ അതിതീവ്ര മഴ മുന്നറിയിപ്പ് ആണ് സംസ്ഥാനത്തിന് നല്‍കിയിരിക്കുന്നത്. എട്ട് ജില്ലകളില്‍ അതിതീവ്ര മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണ്ടെത്തൽ . അറബിക്കടലില്‍ നിന്നുള്ള പടിഞ്ഞാറന്‍ കാറ്റ് ശക്തമായി വീശുകയാണ്, ചക്രവാതച്ചുഴിയുടെ സ്വാധീനവും നിലനിൽക്കുകയാണ്.ഈ കാരണങ്ങളാൽ മണിക്കൂറുകളില്‍ ശക്തമായ മഴയുണ്ടാകാൻ സാധ്യതയുണ്ട്.
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ മലയോര മേഖലകളിലും അതിശക്തമായ മഴ പെയ്യുമെന്നും അറിയിപ്പ് ഉണ്ട് . ഒറ്റപ്പെട്ട മഴയായിരിക്കും ഇവിടെ കിട്ടുന്നത്. മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കി. രാത്രിയോട് കൂടി പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ മലയോരമേഖലകളില്‍ കിഴക്കന്‍ പാതയിലേക്ക് കൂടുതല്‍ മഴയ്‌ക്ക് സാധ്യതയുണ്ട്. നാളെ ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണമെന്നും നിർദേശമുണ്ട് .
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ കിട്ടിയ പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാദ്ധ്യതയുണ്ട് . ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. ഡാമുകൾ പലതും തുറന്നിരിക്കുകയാണ്. നദികളിൽ ജലനിരപ്പ് കുതിച്ചുയരുന്നുണ്ട്. പാലായിൽ റോഡിൽ വീണ്ടും വെള്ളം കയറി. തൃശൂരിൽ സ്ഥിതി ഗുരുതരമാണ്. ചാലക്കുടിപ്പുഴയുടെ കരയിലുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന മുന്നറിയിപ്പ് അധികൃതർ നൽകി.
പുഴയിൽ ഇപ്പോഴും ജലനിരപ്പ് ഉയരുന്നുണ്ട്.2018, 2019 പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാമ്പുകളിലേക്ക് മാറണമെന്ന നിർദ്ദേശം കൊടുത്തിട്ടുണ്ട്. ചാലക്കുടിയിൽ അടുത്ത ഒരുമണിക്കൂറിനുള്ളിൽ അതിതീവ്ര മഴയുണ്ടാകും. താഴ്ന്നപ്രദേശങ്ങളിൽ നിന്നുളളവരെ ഇതിനകം മാറ്റിയിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട് .പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍നിന്നും വെള്ളം വൻതോതിൽ ചാലക്കുടിപ്പുഴയിലേക്ക് ഒഴുകുകയാണ് . ഇതിനൊപ്പം ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി.
അണക്കട്ടുകളുടെ കൂടുതൽ ഷട്ടറുകൾ തുറന്നു. ഇതോടെ പല സ്ഥലങ്ങളിലും വെള്ളം കയറി. .മീനച്ചിലാറ്റിൽ ജലനിരപ്പ് അപകടകരമായ അവസ്ഥയിൽ തുടരുകയാണ് പെരിങ്ങൽക്കുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടർ തുറന്നു. പത്തനംതിട്ട ജില്ലയില്‍ മഴ ശക്തമായി തുടരുന്നുണ്ട്. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























