ചാലക്കുടിയിലെ ജനങ്ങൾ ജാഗ്രതയിൽ: ചാലക്കുടിപ്പുഴയില്‍ വൈകിട്ടോടെ വെള്ളം കൂടുതലെത്തും; 2018ലെ പ്രളയത്തില്‍ മാറിയവര്‍ ക്യാംപുകളിലേക്കു പോവണമെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴ ശക്തിയായി തുടരുന്ന സാഹചര്യത്തില്‍ ചാലക്കുടിയിലെ ജനങ്ങൾ ജാഗ്രതയിൽ. ചാലക്കുടി പുഴയുടെ തീരത്ത് 2018ലെ പ്രളയകാലത്ത് മാറിത്താമസിച്ചവര്‍ ക്യാംപുകളിലേക്കു മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
അതേസമയം ചാലക്കുടി പുഴയില്‍ വൈകിട്ടോടെ കൂടുതല്‍ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുണ്ടെന്ന് മുഖ്യമന്ത്രി അറയിച്ചു. ഇതേതുടർന്ന് പ്രദേശവാസികള്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണം. ഈ സാഹചര്യത്തിൽ തൃശ്ശൂര്‍, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലര്‍ത്തണം.
നേരത്തെ മഴ ശക്തമായതിനെ തുടർന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്ന് കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha


























