നെടുമ്പാശേരി ദേശീയപാതയിലെ കുഴിയിൽ വീണുള്ള അപകടമരണം; കരാർ കമ്പനിക്കെതിരെ കേസെടുത്തു

നെടുമ്പാശേരി ദേശീയപാതയിലെ കുഴിയിൽ വീണുള്ള മരണത്തിന് പിന്നാലെ കരാർ കമ്പനിക്കെതിരെ കേസെടുക്കുകയുണ്ടായി. കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാ സ്ട്രക്ചറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. തൃശൂർ തളിക്കുളത്ത് കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാത്ത പൊലീസിനെതിരെ യുവാവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.
ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന് ദേശീയ പാതയിലെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനും 18 വർഷത്തെ കരാറുണ്ട്. എന്നാൽ അറ്റകുറ്റ പണി നടത്തുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് കമ്പനിക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുക്കാൻ തീരുമാനിച്ചത്. നെടുമ്പാശ്ശേരി ദേശീയപാതയിലെ കുഴിയിൽ വീണുള്ള മരണത്തിൽ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസ് എന്നത്. അതിനിടെ തൃശൂർ തളിക്കുളത്ത് ദേശീയ പാതയിലെ കുഴിയിൽ അപകടത്തിപ്പെട്ട യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ യുവാവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.
അതേസമയം ദേശീയപാതാ അധികൃതരാണ് മകന്റെ മരണത്തിന് കാരണമെന്നും, ഉദ്യോഗസ്ഥരെയും, കരാർ കമ്പനിയെയും പ്രതിചേർക്കാത്തത് ദുരൂഹമാണെന്നും മരിച്ച സനുവിന്റെ മാതാപിതാക്കൾ ആരോപിക്കുകയുണ്ടായി. ദേശീയ പാതയിൽ കുഴിയടക്കൽ ഇന്നലെ ആരംഭിച്ചെങ്കിലും രണ്ട് കിലോമീറ്ററോളം മാത്രമാണ് പൂർത്തിയായിട്ടുള്ളത്. കുഴികൾ നിറഞ്ഞ പാതയിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് വാഹനങ്ങൾ പോകുന്നത്. മഴ മാറി നിൽക്കുന്നുണ്ടെങ്കിലും ദേശീയപാതയിൽ ഇന്ന് അറ്റകുറ്റപ്പണികൾ ഇതുവരെ നടന്നിട്ടില്ല.
https://www.facebook.com/Malayalivartha





















