ഒരു കോടി രൂപയ്ക്ക് മുകളില്‍ വില വരുന്ന മുഹമ്മദ് നിസാമിന്റെ ഹമ്മര്‍ എന്ന ആഡംബര എസ്.യു.വി പൊളിക്കും: സംസ്ഥാനത്ത് രജിസ്ട്രഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുന്ന ആദ്യ വാഹനം

കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന വാഹനങ്ങൾ പൊളിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് രജിസ്ട്രഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുന്ന ആദ്യ വാഹനം സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ പ്രതി മുഹമ്മദ് നിസാമിന്റെ ഹമ്മര്‍ എന്ന ആഡംബര എസ്.യു.വി. ഏകദേശം ഒരു കോടി രൂപയ്ക്ക് മുകളില്‍ വില വരുന്ന ഈ വാഹനം വര്‍ഷങ്ങളായി തൃശൂരിലെ പേരാമംഗലം പോലീസ് സ്‌റ്റേഷനിലാണുള്ളത്.
ഇത്തരത്തില്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച വാഹനങ്ങളുടെ വിവരം നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഡി.ജി.പി. അനില്‍ കാന്ത് മിശ്രയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയാല്‍ കോടതിയുടെ അനുമതിയോടെ ഈ വാഹനം പൊളിക്കും.
2015 ജനുവരിയിലാണ് നിഷാമിന്റെ കുറ്റകൃത്യം നടക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ നിഷാം വാഹനവുമായി എത്തിയപ്പോള്‍ ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് ആരോപിച്ച് തന്റെ ആഡംബര എസ്.യു.വിയായ ഹമ്മര്‍ ഉപയോഗിച്ച് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വിചാരണവേളയില്‍, മുഖ്യ സാക്ഷി അനൂപ് കൂറുമാറിയ എങ്കിലും നിസാമിന് എതിരെയുള്ള ശക്തമായ പോലീസ് തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. വിയ്യൂരും, കണ്ണൂർ ജയിലിലും ശിക്ഷ അനുഭവിച്ച നിഷാം ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലാണ് കഴിയുന്നത്.
https://www.facebook.com/Malayalivartha





















