കൊണ്ടോട്ടി നേർച്ചയുടെ ഉത്ഘാടനത്തിന് സുരേന്ദ്രൻ ജി; തൃശൂർ പുരത്തിന്റെ ഉത്ഘാടനത്തിന് കുഞ്ഞാലികുട്ടി സാഹിബ്; സ്വപ്ന കേരളം...പുതിയ രാഷ്ട്രീയ പരീക്ഷണങ്ങൾക്കായി കാത്തിരിക്കുന്നു; അങ്ങിനെയെങ്കിലും നമ്മുടെ നാട് നന്നായാൽ അത് ഒരു വലിയ നേട്ടമായിരിക്കുമെന്ന് ഹരീഷ് പേരടി

കൊണ്ടോട്ടി നേർച്ചയുടെ ഉത്ഘാടനത്തിന് സുരേന്ദ്രൻ ജി. തൃശൂർ പുരത്തിന്റെ ഉത്ഘാടനത്തിന് കുഞ്ഞാലികുട്ടി സാഹിബ്. പുതിയ രാഷ്ട്രിയ പരീക്ഷണങ്ങൾക്കായി കേരളം കാത്തിരിക്കുന്നു. അങ്ങിനെയെങ്കിലും നമ്മുടെ നാട് നന്നായാൽ അത് ഒരു വലിയ നേട്ടമായിരിക്കുമെന്ന് ഹരീഷ് പേരടി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
മുനീർ സാർ നിങ്ങളെന്തിനാണ് ഇങ്ങിനെ എൽഡിഎഫും യുഡിഎഫും കളിക്കുന്നത്. ഒറ്റക്ക് നിന്നാൽ 20പത് നിയമസഭാ സ്ഥാർത്ഥികളെ സുഖമായി ജയിപ്പിച്ചെടുക്കാവുന്ന ഒരു പാർട്ടിയാണ് മുസ്ലിം ലീഗ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്... പിന്നെ ഭരണമാണ് ലക്ഷ്യമെങ്കിൽ ലീഗ് നേതൃത്വം നൽകുന്ന ബിജെപി കേരളാകോൺഗ്രസ്സ് എന്ന ഒരു പുതിയ മുന്നണിക്ക് രൂപം നൽകിയാൽ പോരെ...
വർഗ്ഗീയ മുന്നണി എന്ന് എതിരാളികൾ കളിയാക്കിയാലും ചിലപ്പോൾ ശരിയായ മതേതരത്വം അങ്ങിനെ രുപപ്പെടാൻ സാധ്യതയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.. കുഞ്ഞാലികുട്ടി സാഹിബ് മുഖ്യമന്ത്രിയും K.സുരേന്ദ്രൻ ജി ആഭ്യന്തരമന്ത്രിയും ജോസ് കെ.മാണി സാർ വിദ്യാഭ്യാസമന്ത്രിയുമാകുന്ന ഒരു മുന്നണി... നിങ്ങൾക്ക് അങ്ങിനെയൊന്ന് ശ്രമിച്ചു കൂടെ ... കേരളം എത്ര പരീക്ഷണങ്ങളെ കണ്ടതാണ്...
അങ്ങിനെയെങ്കിലും നമ്മുടെ നാട് നന്നായാൽ അത് ഒരു വലിയ നേട്ടമായിരിക്കും... അങ്ങിനെ സംഭവിച്ചാൽ കോൺഗ്രസും സിപിഎമ്മും സിപിഐയും ആർ എംപിയും ഒന്നിച്ചിരിക്കുന്ന പ്രതിപക്ഷത്തിലും കേരളത്തിലെ ജനങ്ങൾക്ക് പ്രതീക്ഷയുണ്ടാവും.. കൊണ്ടോട്ടി നേർച്ചയുടെ ഉത്ഘാടനത്തിന് സുരേന്ദ്രൻ ജി... തൃശൂർ പുരത്തിന്റെ ഉത്ഘാടനത്തിന് കുഞ്ഞാലികുട്ടി സാഹിബ്.. സ്വപ്ന കേരളം ... പുതിയ രാഷ്ട്രീയ പരീക്ഷണങ്ങൾക്കായി കാത്തിരിക്കുന്നു...
https://www.facebook.com/Malayalivartha





















