കേരളം മുഴുവൻ മഴയും കാറ്റും ഉണ്ട്; എന്നാൽ ഇത് ശ്രദ്ധിക്കാതെ ചില ജില്ല തിരിച്ചു മാത്രം അവധി കൊടുക്കുന്നത് മറ്റു ജില്ലയിലെ സ്കൂൾ, കോളജ് കുട്ടികളോട് ചെയ്യുന്ന അനീതിയാണ്; കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന് മുഴുവൻ ആയി കുറച്ചു ദിവസത്തിന് അവധി കൊടുക്കണമായിരുന്നു; തങ്ങളെ പോലെയുള്ള ഒരു വിഭാഗം കുട്ടികൾ മഴയുടെ പേരിൽ അവധി ആസ്വദിക്കുമ്പോൾ, മഴ കുറവാണ് എന്ന ഒരൊറ്റ കാരണത്താൽ സ്കൂളിൽ പോകേണ്ടി വരുന്ന കുട്ടികളുടെ മാനസിക സമ്മർദ്ദം വലുതാണ്; അതാരും കാണാതെ പോകരുത്; കുട്ടികൾക്ക് ഐക്യദാർഢ്യവുമായി സന്തോഷ് പണ്ഡിറ്റ്

കേരളം മുഴുവൻ മഴയും കാറ്റും ഉണ്ട്. എന്നാൽ ഇത് ശ്രദ്ധിക്കാതെ ചില ജില്ല തിരിച്ചു മാത്രം അവധി കൊടുക്കുന്നത് മറ്റു ജില്ലയിലെ സ്കൂൾ, കോളജ് കുട്ടികളോട് ചെയ്യുന്ന അനീതിയാണ്. കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന് മുഴുവൻ ആയി കുറച്ചു ദിവസത്തിന് അവധി കൊടുക്കണമായിരുന്നുവെന്ന അഭിപ്രായവുമായി സന്തോഷ്പണ്ഡിറ്റ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം
കേരളം മുഴുവൻ മഴയും കാറ്റും ഉണ്ട്. എന്നാൽ, ഇത് ശ്രദ്ധിക്കാതെ ചില ജില്ലാ തിരിച്ചു മാത്രം അവധി കൊടുക്കുന്നത് മറ്റു ജില്ലയിലെ സ്കൂൾ, കോളജ് കുട്ടികളോട് ചെയ്യുന്ന അനീതിയാണ്. കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന് മുഴുവൻ ആയി കുറച്ചു ദിവസത്തിന് അവധി കൊടുക്കണം ആയിരുന്നു. അതിനിടയിൽ തലേ ദിവസം അവധി പ്രഖ്യാപിക്കാൻ ശ്രമിക്കാതെ പിറ്റെ ദിവസം രാവിലെ ഇന്ന് അവധിയാണ് എന്നും പറഞ്ഞു അവധി കൊടുക്കുമ്പോൾ ഭൂരിഭാഗം കുട്ടികൾക്കും ഗുണം ചെയ്യുന്നില്ല.
പിന്നെ , കാലാവസ്ഥ മോശമാണെങ്കിൽ കളക്ടർ അവധി പ്രഖ്യാപിക്കുന്നത് നോക്കി മാതാപിതാക്കൾ ഇരിക്കേണ്ട. ഒരു ദിവസം മക്കളേ സ്കൂളിൽ വിടാതെ അങ്ങോട്ട് ലീവ് എടുക്കുക. അത്രതന്നെ. (വാൽകഷ്ണം.. ഏഴ് തെക്കൻ ജില്ലകളിൽ അവധി കൊടുത്തപ്പോൾ കോഴിക്കോട് കാസർഗോഡ് അടക്കം പല ജില്ലയിലും അവധി കിട്ടാത്തതിനാൽ കുട്ടികൾ സ്കൂളിൽ പോകേണ്ടി വന്നു.
തങ്ങളെ പോലെയുള്ള ഒരു വിഭാഗം കുട്ടികൾ മഴയുടെ പേരിൽ അവധി ആസ്വദിക്കുമ്പോൾ, മഴ കുറവാണ് എന്ന ഒരൊറ്റ കാരണത്താൽ സ്കൂളിൽ പോകേണ്ടി വരുന്ന കുട്ടികളുടെ മാനസിക സമ്മർദ്ദം വലുതാണ്. അതാരും കാണാതെ പോകരുത്. കോറോണയുടെ പേരിൽ രണ്ടു വർഷത്തോളം സ്കൂൾ അടച്ചിട്ടിട്ടും ഒന്നും സംഭവിച്ചില്ല. എന്നിട്ടാണോ രണ്ടു ദിവസം അവധി കൊടുക്കുവാൻ ഇങ്ങനെ പിശുക്കുന്നത്..) അവധി കിട്ടാതെ വിഷമിക്കുന്ന, വൈകി കിട്ടിയ അവധി ഉപയോഗിക്കുവാൻ ആകാതെ വിഷമിക്കുന്ന കുട്ടികളോട് ഐക്യദാർഢ്യം.
https://www.facebook.com/Malayalivartha





















