46 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചത് കുളിപ്പിക്കുന്നതിനിടയിൽ എന്ന് വീട്ടുകാർ: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോൾ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മയെന്ന് മൊഴി

ഹരിപ്പാട് കുളിപ്പിക്കുന്നതിനിടയിൽ 46 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചെന്ന് വീട്ടുകാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്ത സംഭവം കൊലപാതകം. കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. മാനസികാസ്വാസ്ഥ്യത്തിന്റെ സൂചനകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് സംരക്ഷണത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടിയുടെ അമ്മ ദീപ്തി. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുക്കുമെന്നു പൊലീസ് പറഞ്ഞു.
ദീപ്തിയുടെ അച്ഛൻ രവീന്ദ്രൻ പിള്ള ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞത്. ഉറങ്ങി എഴുന്നേറ്റ അച്ഛൻ കുഞ്ഞിനെ തിരക്കിയെങ്കിലും ദീപ്തി മിണ്ടിയില്ല. തുടർന്ന് ദീപ്തിയുടെ സഹോദരനെ ഫോണിൽ വിളിച്ചു വരുത്തി. സഹോദരൻ എത്തി ചോദിച്ചപ്പോൾ കിണർ ചൂണ്ടിക്കാണിക്കുകയുമായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അസ്വാഭാവിക മരണത്തിനാണ് ആദ്യം പൊലീസ് കേസ് എടുത്തെങ്കിലും വീട്ടുകാരെ ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തു വന്നത്. യുവതി മുമ്പും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിട്ടുള്ളതായി മൊഴി ലഭിച്ചിട്ടുണ്ടെന്നും ഹരിപ്പാട് സിഐ വി.എസ് ശ്യാംകുമാർ പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടു വളപ്പിൽ സംസ്കരിച്ചു.
https://www.facebook.com/Malayalivartha





















