ചെയ്യേണ്ടതെല്ലാം നിയമാനുസൃതമായേ ചെയ്യൂ... നിയമാനുസൃതമായി മാത്രമേ മുന്നോട്ടു പോകാനാവൂയെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

ഓര്‍ഡിനന്‍സ് പഠിക്കാന്‍ സമയം വേണമെന്നും കൃത്യമായി പരിശോധിച്ച ശേഷമേ ഒപ്പിടാനാവൂ. ഭരണഘടന അനുസൃതമായ കാര്യങ്ങളാണ് ഗവര്‍ണര്‍ ചെയ്യേണ്ടതെന്നും നിയമാനുസൃതമായി മാത്രമേ മുന്നോട്ടു പോകാനാവൂയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
നിയമസഭ ചേര്‍ന്നിട്ടും ഓര്‍ഡിനന്‍സുകള്‍ എന്ത് കൊണ്ട് ബില്‍ ആക്കിയില്ലെന്നാണ് ഗവര്‍ണറുടെ ചോദ്യം. ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ വിശദീകരണം ചീഫ് സെക്രട്ടറി വിപി ജോയി ഗവര്‍ണറെ നേരിട്ട് കണ്ട് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് രേഖാമൂലം തന്നെ കാര്യങ്ങള്‍ ഗവര്‍ണ്ണറെ അറിയിച്ചിരിക്കുന്നത്. നിയമനിര്‍മ്മാണത്തിന് മാത്രമായി ഒക്ടോബറില്‍ നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ക്കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. ധനകാര്യബില്‍ പാസാക്കാന്‍ വേണ്ടിയാണ് കഴിഞ്ഞ തവണ നിയമസഭ ചേര്‍ന്നത്.
നിയമസഭ ചേര്‍ന്നിട്ടും ഓര്‍ഡിനന്‍സ് നിയമമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയ ഗവര്‍ണര്‍ സര്‍ക്കാര്‍ പറയുന്നത് മാധ്യങ്ങളിലൂടെയാണോ ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ആള്‍ അറിയേണ്ടതെന്നും ചോദിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ പക്ഷത്ത് നിന്ന് ചോദ്യങ്ങള്‍ ചോദിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
നിര്‍ണായകമായ 11 ഓര്‍ഡിനന്‍സുകള്‍ ആണ് പുതുക്കി ഇറക്കുന്നതിനായി ഗവര്‍ണറുടെ പരിഗണയില്‍ ഉള്ളത്. കഴിഞ്ഞമാസം 27ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുത്ത്, 28ന് രാജ്ഭവനിലേക്ക് അയച്ച ഫയലുകളില്‍ ഇതു വരെ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ഏറെ വിവാദമായ, ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് അടക്കമുള്ളവയാണ് ഗവര്‍ണറുടെ പരിഗണനയ്ക്കായി കാത്തിരിക്കുന്നത്. ഇന്ന് ഈ ഫയലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചില്ലെങ്കില്‍, ഓര്‍ഡിനസിലൂടെ വന്ന നിയമം റദ്ദാക്കപ്പെടും.
https://www.facebook.com/Malayalivartha





















