കൊല്ലത്ത് വൈകുന്നേരങ്ങളില്‍ കാല്‍ നടയാത്ര തെരുവ് നായ ശല്യം കാരണം ദുരിതത്തിലാകുന്നു...

കൊല്ലത്ത് വൈകുന്നേരങ്ങളില്‍ കാല്‍ നടയാത്ര ദുരിതമാവുകയാണ്. വൈകുന്നേരങ്ങളിലാണ് നായ്ക്കളുടെ ആക്രമണം കൂടുതലും നടക്കുന്നത്. ക്കാരെയും നാട്ടുകാരെയും കച്ചവടക്കാരെയും തെരുവ് നായ്ക്കള്‍ ആക്രമിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 പേര്‍ക്കാണ് കടിയേറ്റത്. നാട്ടുകാരുടെ സൈ്വര്യ ജീവിതത്തിന് വിഘാതമാകുമ്‌ബോഴും കൊല്ലം നഗരസഭ ഒന്നും ചെയ്യുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞ ദിവസം ആശ്രമത്തുള്ള സ്വകാര്യ സ്‌കാനിംഗ് സെന്ററിന് സമീപത്ത് പേപ്പട്ടി 10 പേരെയാണ് കടിച്ച് പരുക്കേല്‍പ്പിച്ചത്. ആഴ്ചകള്‍ക്ക് മുമ്ബ് കര്‍ബല ജംഗ്ഷനില്‍ പതിനഞ്ചിലധികം പേരെ നായകള്‍ ആക്രമിച്ചു. കച്ചവടക്കാരും കാല്‍നട യാത്രക്കാരും തെരുവ് നായ ഭീതിയിലാണ്.
നാട്ടുകാര്‍ പലതവണ പരാതി പറഞ്ഞെങ്കിലും നഗരസഭയുടെ കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. നഗരസഭാ വന്ദ്യകരിക്കാന്‍ കൊണ്ടുപോയ നായ പ്രസവിച്ചു എന്ന് ആരോപണവും നേരത്തെ തന്നെ നിലവില്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha





















