പ്രശസ്ത പത്രപ്രവര്‍ത്തകനും, ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു; അന്ത്യം കണ്ണൂര്‍ നാറാത്തെ വീട്ടില്‍, ഇന്ന് ഉച്ചയ്ക്ക് 12ന് നാറാത്ത് പൊതു ദര്‍ശനത്തിനുശേഷം സംസ്‌കാരം വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ നടക്കും, പ്രിയ നേതാവിനെ കാണണമെന്ന അവസാന ആഗ്രഹം ബാക്കിയാക്കി ബര്‍ലിന്‍ കുഞ്ഞനന്തന്‍ മടങ്ങി...

പ്രശസ്ത പത്രപ്രവര്‍ത്തകനും, ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു; അന്ത്യം കണ്ണൂര്‍ നാറാത്തെ വീട്ടില്‍, ഇന്ന് ഉച്ചയ്ക്ക് 12ന് നാറാത്ത് പൊതു ദര്‍ശനത്തിനുശേഷം സംസ്‌കാരം വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ നടക്കും, പ്രിയ നേതാവിനെ കാണണമെന്ന അവസാന ആഗ്രഹം ബാക്കിയാക്കി ബര്‍ലിന്‍ കുഞ്ഞനന്തന്‍ മടങ്ങി...
കോളങ്കട അനന്തന്‍ നായരുടെയും ശ്രീദേവിയമ്മയുടെയും മകനായി 1926 നവംബര്‍ 26 ന് നാറാത്താണ് ജനനം.പന്ത്രണ്ടാം വയസിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബാലഭാരത സംഘം സെക്രട്ടറി എന്ന നിലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധിയായത്.
1957 ല്‍ ഇ.എം.എസ് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറിയായപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായി. 1962ല്‍ ബര്‍ലിനില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പത്രങ്ങളുടെ ലേഖകനായി.അതോടെ, ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരായി.
സി.ഐ.എയുടെ രഹസ്യ പദ്ധതികള്‍ വെളിപ്പെടുത്തുന്ന 'പിശാചും അവന്റെ ചാട്ടുളിയും' എന്ന പുസ്തകം എഴുതിയതോടെ പ്രശസ്തനായി. പിന്നീട് സംസ്ഥാനത്തെ സി.പി. എമ്മിലെ വിഭാഗീയതയില്‍ വി.എസിനൊപ്പം നിന്ന കുഞ്ഞനന്തന്‍ നായര്‍ ,പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കും വിധം എഴുതിയ പൊളിച്ചെഴുത്ത് എന്ന പുസ്തകത്തില്‍ പിണറായി വിജയനെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ,2005ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി. 2015ല്‍ സി.പി.എം നേതൃത്വവുമായി അടുക്കുകയും പാര്‍ട്ടി വീണ്ടും അംഗത്വം നല്‍കുകയും ചെയ്തു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തവരില്‍ അവസാനത്തെ കണ്ണിയാണ് ഇന്ന് വിടപറഞ്ഞ മുതിര്‍ന്ന നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. 1943 മേയ് 25ന് മുബയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലായിരുന്നു കുഞ്ഞനന്തന്‍ നായര്‍ പങ്കെടുത്തത്.
കണ്ണൂരില്‍ ഇത്തവണ സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ കുഞ്ഞനന്തന്‍ നായര്‍ ആഗ്രഹിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് തന്നെ ക്ഷണിക്കാത്തതില്‍ അദ്ദേഹം പരിഭവം പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നു.
ആരോഗ്യ സ്ഥിതി മോശമായതിനാല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്നറിയാമെങ്കിലും ആ ക്ഷണം അദ്ദേഹം പ്രതിക്ഷീച്ചിരുന്നു. കടുത്ത പ്രമേഹം കാരണം കുഞ്ഞനന്തന്‍ നായരുടെ കാഴ്ച പൂര്‍ണമായും നഷ്ടമായിരുന്നെങ്കിലും സ്വന്തം നാടായ കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്.
തന്നെ സംബന്ധിച്ച് ഇത് അവസാന പാര്‍ട്ടി കോണ്‍ഗ്രസാണ്. ആദ്യ പാര്‍ട്ടി കോണ്‍ഗ്രസിലും അവസാന പാര്‍ട്ടി കോണ്‍ഗ്രസിലും പങ്കെടുത്ത ആളെന്ന നിലയ്ക്ക് തനിക്ക് മരിക്കാല്ലോ എന്ന് അദ്ദേഹം പറയുകയും ചെയ്തു. മരിക്കുന്നതിന് മുന്‍പ് പിണറായി വിജയനെ കാണണമെന്നും കുഞ്ഞനന്തന്‍ നായര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആ ആഗ്രഹം കോടിയേരിയെ അറിയിച്ചിരുന്നു. വിഭാഗീയതയുടെ പേരില്‍ പിണറായി വിജയനെതിരായ മുന്‍ നിലപാടില്‍ കുറ്റബോധമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിണറായി ആണ് ശരിയെന്ന് തെളിഞ്ഞു.
വിമര്‍ശനങ്ങളില്‍ ചിലത് വ്യക്തിപരമായി പോയെന്നും അതില്‍ തെറ്റുപറ്റിയെന്നും ബോധ്യമുണ്ട്. പിണറായിയെ കാണണമെന്നത് അന്ത്യാഭിലാഷം ആണെന്നും അന്ന് കുഞ്ഞനന്തന്‍ നായര്‍. എന്നാല്‍ ആ ആഗ്രഹവും സാധിച്ചില്ല.
" f
https://www.facebook.com/Malayalivartha





















