കടല്‍ക്ഷോഭം: തിരയില്‍പ്പെട്ട് പൊന്ത് വള്ളം മറിഞ്ഞു; ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളി മരിച്ചു

ആലപ്പുഴ: ആലപ്പുഴ ചെട്ടികാട് തീരക്കടലിൽ പൊന്തു വള്ളത്തിൽ മീൻ പിടിക്കാൻ പോയ മൽസ്യത്തൊഴിലാളി വള്ളം മറിഞ്ഞ് കടലിൽ വീണ് മുങ്ങി മരിച്ചു. വെളിയില്‍ വീട്ടില്‍ പരേതനായ ജോസഫിന്റെ മകന്‍ തമ്പിക്കുട്ടന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30നായിരുന്നു അപകടം. ചെട്ടികാട് പ്രിയദര്‍ശിനി കടപ്പുറത്തുനിന്ന് പൊന്ത് വള്ളത്തില്‍ മത്സ്യബന്ധനത്തിനു പോയപ്പോഴാണ് 57കാരൻ തിരയില്‍പ്പെട്ട് വള്ളംമറിഞ്ഞു മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. കടലിൽ വീണ ജോസഫിനെ സമീപത്തുള്ള മത്സ്യത്തൊഴിലാളികൾ ഉടൻ കരയിലെത്തിച്ചു. തുടർന്ന് മത്സ്യത്തൊഴിലാളികള്‍ തമ്പിക്കുട്ടനെ ചെട്ടികാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് വള്ളം മറിയുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടലാക്രമണവും ശക്തമായ തിരയുമുള്ളതിൽ കടലിൽ പോകരുതെന്ന് കഴിഞ്ഞ ദിവസങ്ങളിലെല്ലാം മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























