Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..


2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

കേന്ദ്ര-സംസ്ഥാന ഭരണം കയ്യാളുന്ന ബിജെപിയും സിപിഎമ്മും സ്വാതന്ത്ര്യസമരത്തെയും രാജ്യത്തിന്റെ അസ്ഥിത്വത്തെയും ചോദ്യം ചെയ്തവരാണെന്നും ഇരുവര്‍ക്കും ജനാധിപത്യത്തോട് ഒരു ബഹുമാനവുമില്ല; മോദി ഭരണത്തില്‍ പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശവകല്ലറയായി; പാര്‍ലമെന്റിലെ വെറും അതിഥിയായി പ്രധാനമന്ത്രി മാറി; ഏകാധിപതികള്‍ ഭരണം കയ്യാളുമ്പോള്‍ ജനാധിപത്യം അപകടത്തിലാകും; വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

16 AUGUST 2022 03:26 PM IST
മലയാളി വാര്‍ത്ത

ബിജെപിയും സിപിഎമ്മും സ്വാതന്ത്ര്യസമരത്തെയും രാജ്യത്തിന്റെ അസ്ഥിത്വത്തെയും ചോദ്യം ചെയ്തവരെന്ന ആരോപണവുമായി കെ.സുധാകരന്‍ എംപി. കേന്ദ്ര-സംസ്ഥാന ഭരണം കയ്യാളുന്ന ബിജെപിയും സിപിഎമ്മും സ്വാതന്ത്ര്യസമരത്തെയും രാജ്യത്തിന്റെ അസ്ഥിത്വത്തെയും ചോദ്യം ചെയ്തവരാണെന്നും ഇരുവര്‍ക്കും ജനാധിപത്യത്തോട് ഒരു ബഹുമാനവുമില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു. മോദി ഭരണത്തില്‍ പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശവകല്ലറയായി.

പാര്‍ലമെന്റിലെ വെറും അതിഥിയായി പ്രധാനമന്ത്രിമാറിയെന്നും ഏകാധിപതികള്‍ ഭരണം കയ്യാളുമ്പോള്‍ ജനാധിപത്യം അപകടത്തിലാകുമെന്നും കെ.സുധാകരന്‍ എംപി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഭരണം കിട്ടിയ ശേഷമാണ് സിപിഎമ്മും ബിജെപിയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. സ്വാതന്ത്ര്യ ദിനത്തെ കരിദിനമായി ആചരിച്ചവരാണ് സിപിഎം. ബിജെപിക്ക് സ്വാതന്ത്ര്യ പോരാട്ടത്തില്‍ പങ്കാളിത്തവും സാന്നിധ്യവും ഇല്ല.സ്വാതന്ത്ര്യ സമരപോരാട്ടത്തിന്റെ അവകാശം കോണ്‍ഗ്രസിന് മാത്രം ആവകാശപ്പെട്ടതാണ്. വികസനം,വിദ്യാഭ്യാസം ശാസ്ത്രം ഉള്‍പ്പെടെ ഒന്നും ഇല്ലാതിരുന്ന ഇന്ത്യയെ പുരോഗതിയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് കോണ്‍ഗ്രസാണെന്നും സുധാകരന്‍ പറഞ്ഞു.

ഭരണഘടന ഇന്ത്യയുടെ ഹൃദയ പുസ്തകം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഭരണഘടനയുടെ ആമുഖം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പ്രവര്‍ത്തകര്‍ക്ക് ചൊല്ലിക്കൊടുക്കുകയും ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് കെപിസിസി ആഹ്വാനം ചെയ്തത്.

കെപിസിസി ആസ്ഥാനത്ത് സേവാദള്‍ വാളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിച്ച ശേഷം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശഭക്തി ഗാനസദസ്സില്‍ മുഖ്യാതിഥിയായി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ജി.വേണുഗോപാല്‍ പങ്കെടുത്തു. കെപിസിസി ആരംഭിക്കുന്ന ജയ്‌ഹോ റേഡിയോയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിര്‍വഹിച്ചു.

പാളയം രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനക്ക് ശേഷം വെള്ളയമ്പലത്ത് നിന്നും രാവിലെ സേവാദള്‍ വാളന്റിയര്‍മാരുടെ നേതൃത്വത്തില്‍ കെപിസിസിയിലേക്ക് സ്വാതന്ത്ര്യ പദയാത്രയും സംഘടിപ്പിച്ചു. മുതിര്‍ന്ന നേതാവ് എകെ ആന്റണി, രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍,കെ.മുരളീധരന്‍ എം പി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി, എന്‍.ശക്തന്‍, ജിഎസ് ബാബു,വി.പ്രതാപചന്ദ്രന്‍,ജി.സുബോധന്‍,പഴകുളം മധു,എംഎം നസ്സീര്‍,പാലോട് രവി,എംഎ വാഹിദ്, ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്,വിഎസ്.ശിവകുമാര്‍,ചെറിയാന്‍ ഫിലിപ്പ്,പന്തളം സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (52 minutes ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (1 hour ago)

ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം  (1 hour ago)

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

സീരിയല്‍ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍  (2 hours ago)

അബദ്ധത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം: ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണുയെന്ന് പൊലീസ്  (2 hours ago)

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (3 hours ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (3 hours ago)

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ...  (3 hours ago)

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി  (3 hours ago)

ആഗോള നിക്ഷേപകരായ ആന്റ്‌ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം...  (3 hours ago)

ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്  (4 hours ago)

3 മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍: അത്യാധുനിക സംവിധാനങ്ങള്‍ക്ക് 44.30 കോടിയുടെ ഭരണാനുമതി...  (4 hours ago)

സിബിഐ ചെന്നൈയിലെ ടിവികെ ആസ്ഥാനം സന്ദർശിച്ചു;  (4 hours ago)

തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...  (4 hours ago)

Malayali Vartha Recommends