Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

അരമണിക്കൂറിനുള്ളില്‍... ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനിരുന്നവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; അരമണിക്കൂറിനുള്ളില്‍ നടപടിയെടുത്ത് പാര്‍ട്ടിയെ വെട്ടിലാക്കി; പ്രിയ വര്‍ഗീസിന് പിന്നാലെ വൈസ് ചാന്‍സലര്‍ക്കും പണി വരുന്നു

18 AUGUST 2022 08:10 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ഗവര്‍ണര്‍ റബ്ബര്‍ സ്റ്റാമ്പാണെന്ന് പലരും തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഗവര്‍ണറുടെ അധികാരം എന്താണെന്ന് കാണിച്ച് തരികയാണ് ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ സര്‍വകലാശാല വിഷയങ്ങളില്‍ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. കണ്ണൂര്‍ സര്‍വകലാശാല വിഷയങ്ങളില്‍ വൈകുന്നേരം ആറരയോടെ മാധ്യമങ്ങളെ കണ്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശക്തമായാണ് പ്രതികരിച്ചത്.

അരമണിക്കൂറില്‍ നടപടിയെന്തായിരിക്കും എന്നറിയാന്‍ കാത്തിരുന്ന കേരള ജനതയ്ക്ക് മുന്നില്‍ ഗവര്‍ണറുടെ വാര്‍ത്താക്കുറിപ്പായിരുന്നു പിന്നാലെ എത്തിയത്. കൃത്യം അരമണിക്കൂര്‍ ആകുമ്പോള്‍ ഗവര്‍ണര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്കുള്ള റാങ്ക് പട്ടിക 'ചാന്‍സലറുടെ പവര്‍' ഉപയോഗിച്ച് മരവിപ്പിക്കുന്നു എന്നാണ് കുറിച്ചത്.

അരമണിക്കൂറില്‍ വാക്ക് പാലിച്ച്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് സ്‌റ്റേ പ്രഖ്യാപിക്കുമ്പോള്‍ വലിയൊരു പോരിനാണ് വഴി തുറന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ ചട്ടലംഘനം നടന്നെന്ന് ചൂണ്ടികാട്ടിയാണ് ഗവര്‍ണര്‍ പോരിന് കാഹളം മുഴക്കുന്നത്.

ഗവര്‍ണറുടെ അധികാരത്തിന് വിലങ്ങിടാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കിടെ പവര്‍ ഓഫ് ചാന്‍സലര്‍ എന്താണെന്ന് കാട്ടുന്നതിനൊപ്പം തുടര്‍ നടപടികള്‍ എന്താകും എന്നതിലും ഏവര്‍ക്കും ആകാംക്ഷയുണ്ടാകും. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറെയാണ് ഗവര്‍ണര്‍ ആദ്യം നോട്ടമിടുന്നത് എന്നത് വ്യക്തം.

മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്കുള്ള റാങ്ക് പട്ടികയില്‍ ചട്ടലംഘനങ്ങളുണ്ടായെന്ന് ചൂണ്ടികാട്ടിയ ഗവര്‍ണര്‍, വിസിയോട് കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടികയാണ് ഗവര്‍ണര്‍ മരവിപ്പിച്ചത്. പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞതിന് പിന്നാലെയാണ് ഗവര്‍ണറും സര്‍വകലാശാല ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി.

ചാന്‍സലറുടെ അധികാരത്തില്‍ വരുന്ന ചാപ്റ്റര്‍ മൂന്നിലെ സെക്ഷന്‍ ഏഴ് പ്രകാരമാണ് നടപടി. സര്‍വകലാശാല മലയാളം ഡിപ്പാര്‍ട്‌മെന്റില്‍ അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്കുള്ളതായിരുന്നു റാങ്ക് ലിസ്റ്റ്. പ്രിയ വര്‍ഗീസിന് ചട്ട വിരുദ്ധമായി റാങ്ക് പട്ടികയില്‍ ഒന്നാമതെത്താന്‍ സാധിച്ചത് സ്വജന പക്ഷപാതമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

എല്ലാത്തിനുമൊടുവിലാണ് ഗവര്‍ണര്‍ മരവിപ്പിക്കല്‍ നടപടിയിലേക്ക് നീങ്ങിയത്. ഗവര്‍ണറുടെ നടപടിക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനും പിന്നോട്ടില്ലെന്ന പ്രഖ്യാപനമാണ് നടത്തിയത്. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് റാങ്ക് പട്ടിക സ്‌റ്റേ ചെയ്തതെന്ന് വിവരിച്ച് അദ്ദേഹം ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കിക്കഴിഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല ചട്ട പ്രകാരം സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കാന്‍ അധികാരം ഇല്ലെന്നും വ്യക്കമാക്കി വി സി രംഗത്തെത്തിയതോടെ പോര് ഇനിയും കനക്കുമെന്നുറപ്പാണ്. അതേസമയം തന്നെ കുറച്ച് നാളായി ഗവര്‍ണറോട് ഇടഞ്ഞു നില്‍ക്കുന്ന സര്‍ക്കാരിന്റെ അടുത്ത നടപടിയും കണ്ടറിയേണ്ടതുണ്ട്. എന്തായാലും ഇനി ഗവര്‍ണര്‍ പിന്നോട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (16 minutes ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (27 minutes ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (33 minutes ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (52 minutes ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (1 hour ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (1 hour ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (1 hour ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (2 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (2 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (3 hours ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (3 hours ago)

Malayali Vartha Recommends