Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

ഗവര്‍ണറോടാണ് കളി... പ്രിയയുടെ നിയമനം മരവിപ്പിച്ച് കണ്ണൂര്‍ വിസിയെക്കെതിരെ ശക്തമായ നടയുമായി ഗവര്‍ണര്‍ മുന്നോട്ട് നീങ്ങുമ്പോള്‍ ആഞ്ഞടിച്ച് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍; ഗവര്‍ണര്‍ അധഃപതിച്ചു ഇത് രാഷ്ട്രീയക്കളി

18 AUGUST 2022 08:14 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ ഡോ. പ്രിയാ വര്‍ഗീസിന്റെ നിയമന നടപടികള്‍ ഗവര്‍ണര്‍ സ്‌റ്റേ ചെയ്തതോടെ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനെ ഇറക്കി കളിക്കുകയാണ്. ഇന്നലെ മുതല്‍ ജയരാജന്‍ ഈ വിഷയത്തില്‍ സജീവമാണ്.

ഗവര്‍ണര്‍ക്കെതിരെ ജയരാജന്‍ ആഞ്ഞടിക്കുകയാണ്. ഗവര്‍ണറുടെ നടപടി സര്‍വകലാശാലാ ആക്ടും റൂളും അനുസരിച്ചല്ലെന്ന ആരോപണമുണ്ടെന്ന് എം.വി. ജയരാജന്‍ പറഞ്ഞു. പരിശോധന നടത്തേണ്ടതു സര്‍വകലാശാലയാണ്. ഒരു ഗവര്‍ണറും ഇത്തരത്തില്‍ ഇടപെട്ട ചരിത്രമില്ല. ഗവര്‍ണര്‍ അധഃപതിച്ചു. രാഷ്ട്രീയക്കളികളാണിത്.

കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ദൗത്യം ഏറ്റെടുത്തയാളാണു ഗവര്‍ണറെന്നും എം.വി. ജയരാജന്‍ പറഞ്ഞു. ഭരണഘടനാ വ്യവസ്ഥകള്‍ക്കു പുറത്തുള്ളതാണീ ചെയ്തികളെല്ലാം. രാഷ്ട്രീയക്കാരന്റെ ഭാര്യയാണെന്നത് എങ്ങനെ അനര്‍ഹതയാകും? സര്‍വകലാശാലയോടു തന്നെ നടപടി സ്വീകരിക്കാന്‍ പറയുകയാണു പതിവ്. കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതു സ്‌റ്റേയ്ക്കു ശേഷം മാത്രമാണ്. ചട്ടപ്രകാരമായിരുന്നു നിയമന നടപടികളെല്ലാം എന്നും എം.വി.ജയരാജന്‍ പറഞ്ഞു.

അതേസമയം കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ അസോസിറ്റ് പ്രഫസറായി നിയമിച്ചത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. വ്യാഴാഴ്ച അവധിയായതിനാല്‍ വെള്ളിയാഴ്ച തുടര്‍ നടപടി സ്വീകരിക്കും.

ഗവര്‍ണറുടെ നടപടി നിയമവിധേയമല്ലെന്ന് വിസി പരോക്ഷമായി സൂചിപ്പിച്ചു. കണ്ണൂര്‍ സര്‍വകലാശാല നിയമത്തിലെ ചട്ടം 7 (3) വായിച്ചാണ് വിസിയുടെ പ്രതികരണം. അതേസമയം, പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിച്ചത് സര്‍ക്കാരല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പ്രതികരിച്ചു. നിയമനത്തിനുള്ള പൂര്‍ണ അധികാരം സര്‍വകലാശാലയ്ക്കാണ്. നിയമപ്രകാരമുള്ള നിയമനമായിരിക്കും നടന്നിരിക്കുകയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിറ്റ് പ്രഫസറായി നിയമിച്ചത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ വൈകുന്നേരമാണ് മരവിപ്പിച്ചു. ചാന്‍സലറുടെ അധികാരം ഉപയോഗിച്ചാണ് നടപടി. റിസര്‍ച് സ്‌കോറില്‍ പിന്നിലായിരുന്ന പ്രിയ വര്‍ഗീസ് നിയമന അഭിമുഖത്തില്‍ ഒന്നാമത് എത്തിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഗവര്‍ണറുടെ നിര്‍ണായക തീരുമാനം.

ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ തള്ളി. വൈസ് ചാന്‍സലറിന് കാരണം കാണിക്കല്‍ നോട്ടിസും നല്‍കും. പ്രിയ വര്‍ഗീസിന്റെ നിയമന നടപടിയുമായി ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങള്‍ക്കും നോട്ടിസ് നല്‍കും. സ്വജനപക്ഷപാതവും ചട്ടലംഘനവും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍, പ്രിയയുടെ നിയമന വിവാദത്തില്‍ നിര്‍ണായക തീരുമാനം അര മണിക്കൂറിനകം പ്രഖ്യാപിക്കുമെന്ന് വൈകിട്ട് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമനം മരവിപ്പിച്ചത്.

നേരത്തെ കണ്ണൂര്‍ സര്‍വകലാശാലയ്‌ക്കെതിരെ ഗുരുതരമായ ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു. സര്‍വകലാശാലയില്‍ നടക്കുന്നത് ഗുരുതരമായ ക്രമക്കേടുകളും സ്വജനപക്ഷപാതവുമെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. ചാന്‍സലറായ തന്നെ ഇരുട്ടില്‍ നിര്‍ത്തിയാണ് നീക്കങ്ങള്‍. താന്‍ ചാന്‍സലറായിരിക്കുന്നിടത്തോളം കാലം നിയമലംഘനങ്ങള്‍ അനുവദിക്കില്ല. ഗവര്‍ണര്‍ ഒപ്പിടാതെ ഒരു ബില്ലും നിയമമാകില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍മിപ്പിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (16 minutes ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (27 minutes ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (33 minutes ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (52 minutes ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (1 hour ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (1 hour ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (1 hour ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (2 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (2 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (3 hours ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (3 hours ago)

Malayali Vartha Recommends