ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്... വന്നുവന്ന് സോണിയ ഗാന്ധിയുടെ തീരുമാനങ്ങള്‍ക്ക് പോലും നേതാക്കള്‍ കല്‍പ്പിക്കുന്നത് പുല്ലുവില; സോണിയ ഗാന്ധി ഏല്‍പിച്ച ചുമതല രാജിവച്ച് പ്രതിഷേധം അറിയിച്ച് ഗുലാംനബി ആസാദ്; ആരോഗ്യ കാരണം പറയുന്നെങ്കിലും മോദിയുമായുള്ള അടുപ്പം ദുസൂചന

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ വ്യക്തി ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഗുലാം നബിയെ മോദി പ്രശംസിച്ചിരുന്നു. അതിന് പിന്നാലെ പൊതുവേദിയില്‍ പ്രശംസിച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ നടപടി കോണ്‍ഗ്രസിനെ ഒട്ടാകെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ആസാദ് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തി. പ്രധാനമന്ത്രിയെ പുകഴ്ത്തി സമയം പാഴാക്കുന്നത് നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു.
ജമ്മുവില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ ആയിരുന്നു മോദിയെ ആസാദ് പ്രശംസിച്ചത്. ഇത് കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ആസാദ് പ്രധാനമന്ത്രിയെ പ്രശംസിച്ചില്ലെന്നും അദ്ദേഹം തെറ്റിദ്ധരിക്കപ്പെടുകയാണുണ്ടായതെന്നും ആസാദുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു. ശരിയായ സമയത്ത് ആസാദ് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുന്നതിനിടെ സോണിയ ഗാന്ധി ഏല്‍പിച്ച ചുമതല ഏറ്റെടുക്കാതെ വിമത ജി 23 സംഘത്തിലെ പ്രധാനി ഗുലാം നബി ആസാദ് പാര്‍ട്ടിയെ വെല്ലുവിളിച്ചിരിക്കുകയാണ്. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷനായി നിയമിച്ചതിനു തൊട്ടുപിന്നാലെ ആസാദ് രാജിവച്ചത് പാര്‍ട്ടിയെ ഞെട്ടിച്ചു. ആരോഗ്യ കാരണങ്ങളാല്‍ പദവി ഏറ്റെടുക്കുന്നില്ലെന്നാണ് പുറമേ പറയുന്നതെങ്കിലും പാര്‍ട്ടിയിലെ തന്റെ അനുഭവസമ്പത്ത് കണക്കിലെടുക്കുമ്പോള്‍ പ്രചാരണ സമിതി അധ്യക്ഷനെന്നത് താഴ്ന്ന പദവിയാണെന്ന ചിന്തയാണ് അദ്ദേഹത്തെ രാജിക്കു പ്രേരിപ്പിച്ചതെന്നാണു സൂചന.
മോദി സ്തുതിയ്ക്ക് പിന്നാലെയുള്ള രാജി കോണ്‍ഗ്രസിനെ ഞെട്ടിപ്പിച്ചു.
ജമ്മു കശ്മീര്‍ രാഷ്ട്രീയകാര്യ സമിതിയില്‍നിന്നുമാണ് ആസാദ് രാജിവച്ചത്. ഇതിനു പിന്നാലെ സംസ്ഥാന നേതാക്കളായ അബ്ദുള്‍ റഷീദ്, മുഹമ്മദ് അമീന്‍ ഭട്ട് എന്നിവര്‍ ഏകോപന സമിതിയില്‍നിന്നും ഗുല്‍സര്‍ അഹമ്മദ് വാനി തിരഞ്ഞെടുപ്പ് സമിതിയില്‍നിന്നും രാജിവച്ചു. നിയമിക്കുന്നതിനു മുന്‍പ് നേതൃത്വം തന്നോട് ആലോചിച്ചില്ലെന്ന പരിഭവവും ആസാദിനുണ്ട്.
ആസാദിനോട് 4 തവണ ചര്‍ച്ച നടത്തിയെന്നും ഏറ്റവുമൊടുവില്‍ കഴിഞ്ഞ മാസം 14ന് കൂടിക്കാഴ്ച നടത്തിയെന്നുമാണ് നേതൃത്വത്തിന്റെ വാദം. ജമ്മു കശ്മീര്‍ പിസിസി പ്രസിഡന്റായി നിയമിതനായ വികാര്‍ റസൂല്‍ വാനി ആസാദിന്റെ അനുയായിയാണ്. ആസാദ് നല്‍കിയ പട്ടികയില്‍നിന്നാണ് പിസിസി ഭാരവാഹികളെ തിരഞ്ഞെടുത്തതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ആസാദിന്റെ പിണക്കം കോണ്‍ഗ്രസിന് ദോഷം ചെയ്യും. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയോ അല്ലെങ്കില്‍ അദ്ദേഹം തിരഞ്ഞെടുക്കുന്നയാളോ ആയിരിക്കും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝാ വ്യക്തമാക്കി.
2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നേതാവുമായ നിതീഷ് കുമാറിനെ പ്രതിപക്ഷത്തിന്റെ മുഖമായി ഉയര്‍ത്തിക്കാട്ടുന്നതില്‍ ജെഡിയു താല്‍പര്യം പ്രകടിപ്പിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. പ്രതിപക്ഷ മുഖമെന്ന നിലയില്‍ നിതീഷ് കുമാര്‍ കോണ്‍ഗ്രസിനു സ്വീകാര്യനാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്തായാലും ആസാദിന്റെ ഓരോ നീക്കവും കോണ്‍ഗ്രസ് നിരീക്ഷിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























