Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

ക്യാപ്സ്യൂൾ പരുവത്തിൽ കമ്മികൾ പ്രചരിപ്പിക്കുന്നതാണ് താങ്കൾ പോസ്റ്റ് ചെയ്തത്; ഞാൻ പറഞ്ഞത് രാജ്യദ്രോഹമാണെങ്കിൽ രാജ്യദ്രോഹി അങ്ങയുടെ സുഹൃത്ത് സ്വരാജാണ്; ഈ പോസ്റ്റ് മുക്കില്ലെന്ന് പ്രതീക്ഷിക്കട്ടെ ; കെ ടി ജലീലിനെതിരെ സന്ദീപ് ജി വാര്യർ

18 AUGUST 2022 08:51 AM IST
മലയാളി വാര്‍ത്ത

മുന്‍ മന്ത്രി കെടി ജലീലിന്‍റെ കശ്മീര്‍ പരാമര്‍ശങ്ങൾ ഉണ്ടാക്കിയ വിവാദം അടങ്ങിയിട്ടില്ല. ജലീലിന്‍റെ ഫേസ് ബുക്ക് പോസ്റ്റിലെ പരാമര്‍ശം മാധ്യമശ്രദ്ധയിലെത്തിച്ചത് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരായിരുന്നു. ജലീലിന്‍റെ പോസ്റ്റിന് സന്ദീപ് വാര്യരിട്ട കമന്‍റില്‍ നിന്നാണ് വിവാദം തുടങ്ങിയത് .

ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ചാനെൽ ചർച്ചയ്ക്കിടയിൽ ഉണ്ടായ ചില അഭിപ്രായ പ്രകടനങ്ങൾക്ക് കെ ടി ജലീലിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് ജി വാര്യർ . കെ ടി ജലീൽ സന്ദീപിൻറെ കമന്റ് ഡിലീറ്റ് ചെയ്തിരുന്നു. ഈ കമന്റ് വീണ്ടും സന്ദീപ് കാണിക്കുകയാണ്. സന്ദീപ് ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പ് ഇങ്ങനെ ; താങ്കളുടെ പോസ്റ്റിന് കീഴെ ഞാനെഴുതിയ മറുപടി കമന്റ് ഡിലീറ്റ് ചെയ്‌തെന്ന് മനസിലാക്കുന്നു.

സഹിഷ്ണുതയെക്കുറിച്ചും ജനാധിപത്യത്തെകുറിച്ചുമൊക്കെ താങ്കൾ നടത്തിയ ഗിരി പ്രഭാഷണങ്ങൾ കാപട്യം മാത്രമായിരുന്നല്ലേ ? താങ്കൾ ഡിലീറ്റ് ചെയ്ത കമന്റ് താഴെ ഒന്ന് കൂടി നൽകുന്നു .-------- ജലീൽ , ഞാൻ പറഞ്ഞത് ഡബിൾ ഇൻവെർട്ടഡ് കോമയിൽ ആയിരുന്നില്ല . ഇതേ ചർച്ചയിൽ താങ്കളുടെ സുഹൃത്ത് എം സ്വരാജ് "ഗാന്ധിയെ ചെറുതായൊന്ന് വെടിവച്ച് കൊന്നു " എന്ന് പറഞ്ഞപ്പോൾ , അദ്ദേഹത്തിന്റെ അതേ വാചകം അതേ ചർച്ചയിൽ ഉപയോഗിച്ച് മറുപടി നൽകിയതിൽ സ്വരാജ് പറഞ്ഞ ഭാഗം ഒഴിവാക്കി ക്യാപ്സ്യൂൾ പരുവത്തിൽ കമ്മികൾ പ്രചരിപ്പിക്കുന്നതാണ് താങ്കൾ പോസ്റ്റ് ചെയ്തത് .

ഞാൻ പറഞ്ഞത് രാജ്യദ്രോഹമാണെങ്കിൽ രാജ്യദ്രോഹി അങ്ങയുടെ സുഹൃത്ത് സ്വരാജാണ് . ഈ പോസ്റ്റ് മുക്കില്ലെന്ന് പ്രതീക്ഷിക്കട്ടെ . വാസ്തവത്തിൽ ഇത് വിശദീകരിക്കേണ്ടയാൾ അന്ന് ചർച്ച നയിച്ച അയ്യപ്പദാസാണ് . പക്ഷെ തോമസ് ഐസക്കിനെ ന്യായീകരിക്കാൻ പോസ്റ്റ് ഇട്ട അയ്യപ്പദാസ് സിപിഎമ്മുകാർ എനിക്കെതിരെ നടത്തുന്ന കള്ള പ്രചാരണത്തോട് ഇന്നും മൗനം പാലിക്കുന്നു . അയ്യപ്പദാസിന്റെ മാന്യതയില്ലാത്ത മൗനമാണ് ഈ കള്ളപ്രചാരണം തുടരുന്നതിന്റെ യഥാർത്ഥ കാരണം .

ഇതിലെ സത്യം എന്തായാലും പുറത്ത് വരാൻ താങ്കളുടെ പോസ്റ്റ് ഉപകരിക്കും .
സ്വരാജും അയ്യപ്പദാസും പ്രതികരിക്കട്ടെ . സത്യം വൈകിയെങ്കിലും ജലീൽ വഴി ലോകമറിയട്ടെ എന്ന് പറഞ്ഞാണ് സന്ദീപ് കുറിപ്പ് അവസാനിപ്പിക്കുന്നത്.  അതേസമയം ഒരു ചാനല്‍ ചര്‍ച്ചയില്‍ സന്ദീപ് നടത്തിയ പരാമര്‍ശം രാജ്യദ്രോഹമാണെന്നാണ് ജലീൽ ഉയർത്തിയ ആക്ഷേപം... ജലീലിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു ; "എന്താ അദ്ദേഹത്തിൻ്റെ കാലത്ത് ഹിന്ദുമഹാസഭ ചെയ്ത കുറ്റം? ഗാന്ധിയെ ചെറുതായൊന്ന് വെടിവെച്ച് കൊന്നു. ഇതാണല്ലോ ചെയ്ത കുറ്റം" ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞ വാക്കുകൾ ആണിത് . ക്ലിപ്പിംഗ് ഇമേജായി കൊടുക്കുന്നു.ഇതിനെക്കാൾ വലിയ രാജ്യദ്രോഹം എന്തുണ്ട് കൂട്ടരേ?

ലോകം ആദരിച്ച ഇന്ത്യയുടെ എക്കാലത്തെയും മഹോന്നത മുഖമായ മഹാത്മജിയെ ഇതിനപ്പുറം അപമാനിക്കാൻ മറ്റെന്ത് വാക്കാണ് പദാവലികളിൽ കണ്ടെത്താനാവുക?അന്തിച്ചർച്ചാ ജഡ്ജിമാർ മാളത്തിലേക്ക് ഉൾവലിഞ്ഞു. മുത്തശ്ശിപ്പത്രങ്ങൾ മൗനം പൂണ്ടു. കാരണം അയാൾ ഒരിടതുപക്ഷക്കാരനല്ല. ബി.ജെ.പിയാണ്.നിങ്ങൾക്ക് ദൃശ്യ-അച്ചടി മാധ്യമങ്ങളുടെ തലോടലുകൾ വേണോ? ഒന്നുകിൽ നിങ്ങൾ ബി.ജെ.പിയാകണം. അല്ലെങ്കിൽ നിങ്ങൾ കോൺഗ്രസ്സാവണം. ഒരു കാരണവശാലും ഇടതുപക്ഷക്കാരനാകരുത്. ഈ ഒളിയജണ്ട എപ്പോഴും ഓർമ്മയിൽ വേണം എന്നായിരുന്നു ജലീലിന്റെ ആക്ഷേപം . ഇതിനാണ് സന്ദീപ് ജി വാര്യർ മറുപടി കൊടുത്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (18 minutes ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (29 minutes ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (35 minutes ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (54 minutes ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (1 hour ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (1 hour ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (1 hour ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (2 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (2 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (3 hours ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (3 hours ago)

Malayali Vartha Recommends