ഇടയ്ക്കിടെ പ്ലസ്സ് ടൂ വിദ്യാർത്ഥിനിയുമായി യുവാവ് വീട്ടിൽ: സംശയം തോന്നി പരിസരവാസികൾ പോലീസിൽ അറിയിച്ചപ്പോൾ, പുറത്തായത് ക്രൂര പീഡനം

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കാഞ്ഞിരംകുളം ചാണി കിഴക്കേകളത്താന്നി വീട്ടിൽ ശ്രീകാന്ത് (19) ആണ് പൊലീസിന്റെ പിടിയിലായത്. പ്ലസ് ടു വിദ്യാർഥിനിയെ ആണ് പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് ഇയാൾ പീഡിപ്പിച്ചത്.
പരിചയപ്പെട്ട ശേഷം സ്കൂളിന് പരിസരത്തെത്തി വിദ്യാർത്ഥിനിയുമായി ശ്രീകാന്ത് സൗഹൃദം ശക്തമാക്കി, തുടർന്ന് പ്രലോഭിപ്പിച്ച് വീട്ടിലെത്തിക്കുകയായിരുന്നു. പെൺകുട്ടിയെ ഇടയ്ക്കിടെ വീട്ടിൽ കൊണ്ടുവരുന്നതിൽ സംശയം തോന്നിയ പരിസരവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കെട്ടിട നിർമാണ തൊഴിലാളിയാണ് അറസ്റ്റിലായ ശ്രീകാന്ത്.
https://www.facebook.com/Malayalivartha

























