Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

സജീവന്റെ കൊലപാതകം ക്വട്ടേഷനോ? സൗമ്യ സ്വഭാവക്കാരനായ ചെറുപ്പക്കാരന്‍... കുറച്ച് ദിവസം നിങ്ങള്‍ക്കൊപ്പം ഇവനെ താമസിപ്പിക്കണം: ഇവന്‍ പ്രശ്‌നക്കാരനല്ല, ഒരു കുഴപ്പവുമുണ്ടാക്കില്ല!!! എഫ് 16-ല്‍ അതിഥിയായി അർഷാദിനെ ആദിഷ് എത്തിച്ചത് എന്തിന്? ഞെട്ടിക്കുന്ന ട്വിസ്റ്റ്

18 AUGUST 2022 09:58 AM IST
മലയാളി വാര്‍ത്ത

എറണാകുളത്തെ ഫ്ലാറ്റിൽ സജീവ് കൃഷ്ണയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ അർഷാദ് തന്നെയാണ് കൊലപാതകത്തിന് പിന്നില്ലെന്ന് അന്വേഷണ സംഘം. ഇയാൾ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും, ആരുടേയും സഹായം ലഭിച്ചിരുന്നില്ലെന്നും പോലീസ് പറയുന്നു. സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയത് താൻ ഒറ്റയ്ക്കാണെന്ന് അർഷാദ് പൊലീസിനോട് സമ്മതിച്ചതായാണ് സൂചന.

സാഹചര്യ തെളിവുകൾ അടക്കം അർഷാദിന്റെ പങ്ക് മാത്രമാണ് വെളിപ്പെടുത്തുന്നതെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് പൊലീസ്. നിലമ്പൂര്‍ വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയ ശേഷം അംജതിന്റെ ബൈക്കിലാണ് അര്‍ഷാദ് ഒളിവില്‍ പോയത്. ഇയാള്‍ക്കായി പോലീസ് പയ്യോളിയിലെ വീട്ടിലും മറ്റു ബന്ധുവീടുകളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീടാണ് കാസര്‍കോട്ടു നിന്ന് കണ്ടെത്തിയത്. സജീവിനെ കൊലപ്പെടുത്താൻ നേരത്തേ പദ്ധതിയിട്ട പ്രകാരമാണോ അര്‍ഷാദ് ഇവിടെ വന്നു താമസം തുടങ്ങിയത് എന്ന കാര്യത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

കിടക്കവിരിപ്പും പുതപ്പും ഉപയോഗിച്ചു വരിഞ്ഞുമുറുക്കി കെട്ടിയ നിലയിലായിരുന്നു സജീവിന്റെ മൃതദേഹം. തലയിലും ദേഹത്താകമാനവും മുറിവുകളും ക്ഷതങ്ങളുമുണ്ട്. അര്‍ഷാദ് രണ്ടുമാസം മുന്‍പ് വീടുവിട്ടു പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. പത്തുദിവസം മുന്‍പ് അര്‍ഷാദ് ഭാര്യക്ക് സന്ദേശമയച്ചിരുന്നു. തിരികെ വരാന്‍ 500 രൂപ വേണമെന്നായിരുന്നു ആവശ്യം. പണം കൊടുത്തെങ്കിലും അര്‍ഷാദ് തിരിച്ചെത്തിയില്ലെന്നും ഇയാളുടെ പിതാവ് പ്രതികരിച്ചിരുന്നു. സജീവ് കൃഷ്ണയ്‌ക്കൊപ്പം താമസിച്ചിരുന്ന സംഘം വിനോദയാത്ര പോയത് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇവരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.

കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദ് രണ്ടാഴ്ച മുന്‍പാണ് സുഹൃത്തിനൊപ്പം ഇവിടേക്ക് എത്തിയത്. സജീവിനെ കൂടാതെ 16-ാം നിലയിലെ ഫ്‌ലാറ്റില്‍ അംജിത്, ഷിബില്‍, അന്‍ഷാദ് എന്നിവരാണ് ഉണ്ടായിരുന്നത്. നാലുപേരുമായി ചുരുങ്ങിയ സമയത്തിനുള്ളില്‍ അര്‍ഷാദ് ചങ്ങാത്തത്തിലായി. പുറമെ നിന്ന് ഒരാള്‍ താമസിക്കാന്‍ വന്നത് ഫ്‌ളാറ്റ് അധികൃതര്‍ ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞ് മടങ്ങിപ്പോകുമെന്നു പറഞ്ഞ് യുവാക്കള്‍ പ്രശ്‌നം തണുപ്പിച്ചു. ഇന്‍ഫോപാര്‍ക്ക് ജീവനക്കാരായ രണ്ട് യുവാക്കളും സ്വകാര്യ ഹോട്ടലില്‍ ജോലി ചെയ്യുന്ന രണ്ട് യുവാക്കളുമാണ് ഇവിടത്തെ താമസക്കാര്‍. ഇതിനിടയിലേക്കാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള അര്‍ഷാദ് എത്തിയത്. ഇവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചും ഒന്നിച്ച് ഉറങ്ങിയുമാണ് അര്‍ഷാദ് കഴിഞ്ഞിരുന്നത്. സജീവ് കൃഷ്ണയുമായും നല്ല ബന്ധത്തിലായിരുന്നു.

 

''സൗമ്യ സ്വഭാവക്കാരനായ ചെറുപ്പക്കാരന്‍, കുറച്ചു ദിവസം നിങ്ങള്‍ക്കൊപ്പം ഇവനെ താമസിപ്പിക്കണം. ഇവന്‍ പ്രശ്‌നക്കാരനല്ല, ഒരു കുഴപ്പവുമുണ്ടാക്കില്ല'' എന്നായിരുന്നു അർഷാദിനെ യുവാക്കൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് മറ്റൊരു ഫ്‌ളാറ്റില്‍ കുടുംബവുമായി താമസിക്കുന്ന ആദിഷ് പറഞ്ഞത്. അന്വേഷണം ഈ നിലയ്ക്കും പുരോഗമിക്കുന്നുണ്ട്. നിലവിൽ ലഹരി ഇടപാടുകളെക്കുറിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (17 minutes ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (28 minutes ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (34 minutes ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (53 minutes ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (1 hour ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (1 hour ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (1 hour ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (2 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (2 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (3 hours ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (3 hours ago)

Malayali Vartha Recommends