Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

"തല്ലു കൊണ്ട് എനിക്ക് ശ്വാസം മുട്ടലുണ്ടായത് കൊണ്ട് ഓടാൻ കഴിഞ്ഞില്ലമ്മേ അതുകൊണ്ട് എനിക്ക് ഒരുപാട് തല്ലു കിട്ടി...'' വയനാട്ടിൽ സ്വാതന്ത്ര്യ ദിനത്തിൽ അയൽക്കാരന്റെ മർദ്ദനത്താൽ പരിക്കേറ്റ 3ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ജീവിക്കുന്ന ഇടം. അവരിൽ രണ്ടു തവണ ബൈപാസ് സെർജറി കഴിഞ്ഞ കുഞ്ഞുമുണ്ടായിരുന്നു... അയൽക്കാരന്റെ മർദ്ദനത്താൽ 3ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി സംവിധായിക ലീല സന്തോഷ്

18 AUGUST 2022 11:29 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം വയനാട്ടിൽ അയൽക്കാരന്റെ മർദ്ദനത്താൽ 3ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി സംവിധായിക ലീല സന്തോഷ് രംഗത്ത് എത്തിയിരിക്കുകയാണ്. നെയ്ക്കുപ്പ കോളനിയുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങളുൾപ്പടെ ഫെയ്സ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് ലീല സന്തോഷ് വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അടുത്ത് റിലീസ് ചെയ്യാനിരിക്കുന്ന, വിനായകൻ നായകനായെത്തുന്ന കരിന്തണ്ടൻ എന്ന സിനിമയുടെ സംവിധായികയാണ് ലീല സന്തോഷ്.

അതേസമയം വരമ്പ് നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് അയൽക്കാരൻ നെയ്ക്കുപ്പ കോളനിയിലെ കുട്ടികളെ മർദിച്ചിരുന്നത്. രണ്ടു തവണ ബൈപാസ് സെർജറി കഴിഞ്ഞ കുഞ്ഞിനെ ഉൾപ്പടെയാണ് അയൽക്കാരൻ ക്രൂരമായി മർദിച്ചിരിക്കുന്നത്. തല്ലു കൊണ്ട് എനിക്ക് ശ്വാസം മുട്ടലുണ്ടായതിനാൽ ഓടാൻ കഴിഞ്ഞില്ലമ്മേ, അതുകൊണ്ട് എനിക്ക് ഒരുപാട് തല്ലു കിട്ടി എന്നാണവൻ പറഞ്ഞത് എന്നും സവിധായക കുറിക്കുന്നു.

സംവിധായിക ലീല സന്തോഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

ഇത് നെയ്ക്കുപ്പ കോളനി. രാജസ്ഥാനിൽ കുടിവെള്ളം നിഷേധിച്ച് ഒരു പിഞ്ചു കുഞ്ഞിനെ കൊന്നു കളഞ്ഞ ചൂടാറു മുമ്പ് , ഇവിടെ വയനാട്ടിൽ സ്വാതന്ത്ര്യ ദിനത്തിൽ അയൽക്കാരന്റെ മർദ്ദനത്താൽ പരിക്കേറ്റ 3ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ജീവിക്കുന്ന ഇടം. അവരിൽ രണ്ടു തവണ ബൈപാസ് സെർജറി കഴിഞ്ഞ കുഞ്ഞുമുണ്ടായിരുന്നു. തല്ലു കൊണ്ട് എനിക്ക് ശ്വാസം മുട്ടലുണ്ടായത് കൊണ്ട് ഓടാൻ കഴിഞ്ഞില്ലമ്മേ അതുകൊണ്ട് എനിക്ക് ഒരുപാട് തല്ലു കിട്ടി എന്നവൻ പറഞ്ഞു.

നരസി പുഴയും കോളനി ഭിത്തിയും തമ്മിൽ ഏകദേശം മൂന്നോ നാലോ മീറ്റർ ദൂരം മാത്രം. കോളനിയ്ക്ക് മുന്നിലോ, രണ്ട് മീറ്റർ ദൂരത്തിൽ അയൽക്കാരന്റെ കൃഷിയിടം. കുഞ്ഞുങ്ങൾക്ക് കളിക്കാൻ മാത്രമല്ല. നെൽകൃഷി ആരംഭിച്ചാൽ മുതിർന്നവർക്ക് കൂടി നടക്കാൻ വഴിയില്ലാതാവും. ഈ ഒന്നര മീറ്റർ വീതിയുള്ള മുറ്റത്താണ് വർഷങ്ങളായി എന്റെ ഹസ്ബന്റ് സന്തോഷ് അടങ്ങുന്ന വലിയൊരു തലമുറ കളിച്ചു വളർന്നത്. കളിക്കാൻ ഇടം തേടി കുഞ്ഞുങ്ങൾ വയലുകളിലിറങ്ങിയാൽ ചാട്ടവാറുമായി അയൽക്കാരിറങ്ങും. തൊട്ടടുത്ത് കാടാണ്. കഴിഞ്ഞ വർഷം ഒരമ്മ ആ കാട്ടിൽ വെച്ചാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

മഴക്കാലത്ത് പുഴവെള്ളം നിറഞ്ഞ് വീടുകളിലൂടെ ഒഴുകും. ഊരിലെ അന്തേവാസികൾ (രോഗികളും, വയസ്സായവരും അടക്കം) നടവയൽ സ്കൂളിലേയ്ക്ക് അഭയാർഥികളായി മാറ്റപ്പെടും. സ്വരുകൂട്ടി വെച്ചതെല്ലാം ഒഴുകി പോകും. വീടിനും സ്ഥലത്തിനുമായി സർക്കാർ ഓഫീസുകളിൽ നടന്ന് തഴമ്പിച്ച കാലുകളാണ് ഇവിടുത്തെ അന്തേവാസികളിലധികവും. ഇനിയും അതിനൊരു വഴിതിരിവ് ഉണ്ടായിട്ടില്ല. വയനാട്ടിലെ ഒട്ടുമിക്ക ഊരുകളുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്. ഇതൊന്നും ഇന്നും ഇന്നലെയും തുടങ്ങിയ ഒന്നല്ല.

കുഞ്ഞുങ്ങൾ സ്കൂളുകളിൽ സ്വാതന്ത്ര്യാഘോഷത്തിൽ പങ്കെടുത്ത് വീട്ടിലെത്തി, തോട്ടിലെ മീൻ പിടിച്ച് കളിക്കുന്നതിനിടയിലാണ് ഇത് സംഭവിച്ചത്. ഈ സംഭവത്തോടെ സ്വാതന്ത്ര്യം, ഗോത്രങ്ങൾക്കിന്നും എത്തിപ്പിടിക്കാനാവാത്ത ദൂരത്താണെന്ന് തന്നെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നു. കയ്യിൽ നിറങ്ങളുള്ള സ്വാതന്ത്ര്യത്തിന്റെ കൊടി തരുംമുമ്പ്, ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് എവിടെയാണ് സ്വാതന്ത്ര്യമെന്നും കൂടി കാട്ടിത്തരിക. അവരിനിയും ക്രൂശിക്കപ്പെടുന്നത് കാണാനാവില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (18 minutes ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (29 minutes ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (35 minutes ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (54 minutes ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (1 hour ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (1 hour ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (1 hour ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (2 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (2 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (3 hours ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (3 hours ago)

Malayali Vartha Recommends