Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

ആളിക്കത്തിയ പക... കയ്യിൽ രാഖി കെട്ടിയതിനെ ഷാജഹാൻ ചോദ്യം ചെയ്തു; ഗണേശോത്സവത്തിന്റെ ഫ്ലെക്സ് ബോർഡ് വച്ചതുമായി ബന്ധപ്പെട്ടും തർക്കം; പ്രാദേശിക രാഷ്ട്രീയ തർക്കങ്ങളും കൊലപാതകത്തിന് കാരണമായി; കൊല നടന്ന സ്ഥലത്ത് എത്തിച്ച പ്രതികൾക്കു നേരെ നാട്ടുകാർ മുദ്രാവാക്യം വിളിച്ചു; അസഭ്യം പറഞ്ഞു; ഷാജഹാന്റെ കൊലപാതകത്തിൽ അതിനിർണ്ണായക വെളിപ്പെടുത്തലുകൾ

18 AUGUST 2022 12:06 PM IST
മലയാളി വാര്‍ത്ത

സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാന്റെ കൊലപാതകത്തിൽ അതിനിർണ്ണായക വെളിപ്പെടുത്തലുകൾ പുറത്ത് വരികയാണ്. ഈ കൊലപാതകത്തിന്റെ കാരണം പൊലീസ് വിശദീകരിച്ചിരിക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത നാലു പേരിൽ ഒരാളായ നവീന്റെ കയ്യിൽ രാഖി കെട്ടിയതിനെ ഷാജഹാൻ ചോദ്യം ചെയ്തിരുന്നു. ഇത് കൊലപാതകത്തിന്റെ കാരണമായി. പ്രാദേശിക രാഷ്ട്രീയ തർക്കങ്ങളും കൊലപാതകത്തിനു കാരണമായി എന്നാണ് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞിരിക്കുന്നത് .

കൊലപാതകത്തിന്റെ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ (28), വെട്ടിവീഴ്ത്തിയ സംഘത്തിലെ കൊട്ടേക്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. കൂടുതൽ പേർ ഇപ്പോൾ കസ്റ്റഡിയിലാണ്. ഇവർ ഇന്ന് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട് . കൊല നടന്ന സ്ഥലത്ത് എത്തിച്ച പ്രതികൾക്കു നേരെ നാട്ടുകാർ മുദ്രാവാക്യം വിളിച്ചു , അസഭ്യം പറഞ്ഞും പ്രതിഷേധിച്ചു എന്നതാണ് ഇന്ന് നടന്ന നാടകീയ സംഭവ വികാസങ്ങൾ . ഷാജഹാനെ കൊലപ്പെടുത്താൻ ഉപയോഗിച്ചതായി കരുതുന്ന മൂന്ന് വാളുകൾ കണ്ടെത്തി.

പ്രതികൾക്കു ഷാജഹാനോടുള്ള വ്യക്തി വിരോധം ഉൾപ്പെടെ കൊലപാതകത്തിനു കാരണമായെന്നും പൊലീസ് വെളിപ്പെടുത്തി. പ്രതികൾ രാഖി കെട്ടിയത് മാത്രമല്ല ഗണേശോത്സവത്തിന്റെ ഫ്ലെക്സ് ബോർഡ് വച്ചതുമായി ബന്ധപ്പെട്ടും തർക്കം നിലനിന്നിരുന്നു. 14നു പകലും ഒന്നാം പ്രതി നവീനുമായി തർക്കമുണ്ടായി. അന്നു രാത്രിയാണു കൊലപ്പെടുത്തിയതെന്നും ജില്ലാ പൊലീസ് മേധാവി വിശദീകരിച്ചു.

ഷാജഹാൻ 2019ൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിനു ശേഷമുള്ള പ്രവർത്തനങ്ങളിൽ പ്രതികൾക്ക് അതൃപ്തിയും വ്യക്തിവിരോധവും വർധിക്കുകയുണ്ടായി. ആദ്യം അകൽച്ചയായിരുന്നു. എന്നാൽ പിന്നീട് ശത്രുത വർധിച്ചു . ഒപ്പം ഇവർ പാർട്ടി പ്രവർത്തനത്തിൽ നിന്നുൾപ്പെടെ മാറി നിന്നതായും പൊലീസ് വ്യക്തമാക്കി.

സുജീഷ്, അനീഷ്, ശബരീഷ് എന്നിവരായിരുന്നു ഷാജഹാനെ വെട്ടിവീഴ്ത്തിയത്. കൊലയ്ക്കു ശേഷം ആയുധങ്ങളുമായി പ്രതികള്‍ രക്ഷപ്പെട്ടു. ഇവർ കോരയാര്‍പ്പുഴ കടന്ന് കൃഷിയിടത്തില്‍ കുറേ നേരം വിശ്രമിച്ചു. നവീനൊപ്പം ചന്ദ്രനഗറിലെ ബാറിലെത്തി മടങ്ങിയ രണ്ടു പേരുള്‍പ്പെടെ മുഴുവന്‍ പ്രതികളും വിളയില്‍പ്പൊറ്റ വയലില്‍ ഇരുന്നായിരുന്നു ഒളിവിനെ പറ്റി സംസാരിച്ചത്. . മൂന്ന് വാളുകളും സ്ഥലത്ത് ഉപേക്ഷിച്ചു.

കയ്യിൽ െകട്ടിയിരുന്ന രാഖികളും പൊട്ടിച്ച നിലയില്‍ ഈ ഭാഗത്തുനിന്ന് പൊലീസ് കണ്ടെത്തി. കൊലപാതകം നടന്ന ദിവസം രാത്രി വൈകിയാണ് കാല്‍നടയായി മൂവരും നെല്‍പ്പാടത്തിലൂടെ തോടും കനാലും മുറിച്ചു കടന്ന് കവ ഭാഗത്ത് വന്നത് . കവയോട് ചേര്‍ന്ന് കോഴിമലയുടെ ചെരുവിൽ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ പ്രതികള്‍ എത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴു മണി വരെ ഈ സ്ഥലത്ത് ഇവര്‍ സുരക്ഷിതമായി കഴിയുകയായിരുന്നു .

വനാതിര്‍ത്തിയിലുള്ള സ്ഥലമാണെങ്കിലും പാറക്കൂട്ടമെല്ലാം പിന്നിട്ട് കൊലയാളി സംഘം ഒളിച്ചു താമസിക്കാന്‍ കണ്ടെത്തിയ ഇടത്ത് വനപാലകര്‍ക്കു പോലും എത്തിച്ചേരാൻ വളരെ പ്രയാസകരമാണ് . യുവാക്കള്‍ ഇവിടെ താമസിച്ചിരുന്നതിന്റെ അടയാളങ്ങള്‍ അന്വേഷണസംഘം ശേഖരിച്ച് കഴിഞ്ഞു .

കൊലപാതകമുണ്ടായ സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പിനിടെ ആളുകളുടെ രോഷ പ്രകടനം അരങ്ങേറി. . മുദ്രാവാക്യം വിളിച്ചും തെറി വിളിച്ചും നാട്ടുകാര്‍ പ്രതികള്‍ക്കെതിരെ ആഞ്ഞടുത്തു . കയ്യേറ്റം ചെയ്യാനും ശ്രമിച്ചു . സ്ത്രീകള്‍ കരഞ്ഞു ബഹളം വച്ചു. പ്രതികള്‍ക്ക് തൂക്കുകയര്‍ നൽകണം എന്നതിന്റെ പ്രതീകമായി പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ പ്ലാസ്റ്റിക് ചരടും കൊണ്ട് വന്നു . കനത്ത പൊലീസ് സുരക്ഷയിലാണ് ഓരോരുത്തരെയായി ജീപ്പില്‍ നിന്നിറക്കിയത് .

തെളിവെടുപ്പ് പൂര്‍ത്തിയാക്കി അന്വേഷണസംഘം മടങ്ങി പോകുകയും ചെയ്തു . നവീനെ സ്ഥലത്തെത്തിച്ചാല്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന നിഗമനത്തിൽ ആദ്യ ദിവസം ഒഴിവാക്കി. പ്രതികള്‍ ആയുധം സൂക്ഷിച്ചിരുന്ന വീട്ടിലും വസ്ത്രം ഉപേക്ഷിച്ച സ്ഥലത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു . പ്രഥമ വിവര റിപ്പോർട്ടിൽ എട്ടു പേരെ പ്രതി ചേർക്കുകയുണ്ടായി. കൂടുതലാളുകൾ കേസിൽ പ്രതിയാകുമെന്നും അന്വേഷണ സംഘം പറഞ്ഞിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (17 minutes ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (28 minutes ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (34 minutes ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (53 minutes ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (1 hour ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (1 hour ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (1 hour ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (2 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (2 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (3 hours ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (3 hours ago)

Malayali Vartha Recommends