Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കട്ടയ്ക്ക് ഗവര്‍ണര്‍... ഗവര്‍ണര്‍ക്കെതിരെ കീഴ് ഉദ്യോഗസ്ഥനായ വൈസ് ചാന്‍സലര്‍ കേസ് കൊടുത്താന്‍ പഴയ ജ്യോതിലാലിന്റെ അവസ്ഥയാകും; പ്രിയ വര്‍ഗീസ് ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യത; പ്രിയയുടെ നിയമനത്തിനെതിരെ ഗവര്‍ണര്‍ സസൂക്ഷ്മം

19 AUGUST 2022 09:44 AM IST
മലയാളി വാര്‍ത്ത

More Stories...

ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..

വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...

ഇന്നലെ ഡല്‍ഹിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞ ഒരു വാചകം കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്ക് സൂചനയാണ്. രാജ്ഭവനില്‍ ഞാന്‍ ഒരാളെ നിയമിച്ചപ്പോള്‍ അതിനെ തടയാനും അതില്‍ ഇടപെടാനും അവര്‍ ശ്രമിച്ചു. അതിനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ സ്ഥാനത്ത് നിന്നും തന്നെ മാറ്റേണ്ടി വന്നു. രാജ്ഭവന് നിര്‍ദേശം നല്‍കാന്‍ ഒരു ഉദ്യോഗസ്ഥനും അധികാരമില്ല എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ഇതിലൂടെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്.

മുമ്പ് ഗവര്‍ണറുടെ അഡീഷണല്‍ പി.എ ആയി ഹരി എസ് കര്‍ത്തയെ നിയമിക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ അതൃപ്തിയോടെയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. അതൃപ്തി അറിയിച്ച് പൊതുഭരണ സെക്രട്ടറി കെ. ആര്‍ ജ്യോതിലാല്‍ രാജ്ഭവനിലേക്ക് കത്തയച്ചിരുന്നു. ഗവര്‍ണര്‍ക്ക് വേണ്ടി ഒപ്പിടുന്ന ഉദ്യോഗസ്ഥനെ പറപ്പിച്ചു. കത്തയച്ച ജ്യോതിലാലിനെ മിന്നല്‍ വേഗത്തില്‍ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. പകരം ശാരദ മുരളീധരനെ പൊതുഭരണ സെക്രട്ടറിയായി നിയമിച്ചു.

ഇതിന് ശേഷം മുഖ്യമന്ത്രി നേരിട്ട് ഗവര്‍ണറെ ഫോണില്‍ വിളിച്ച് വീണ്ടും സംസാരിച്ചു. ഗവര്‍ണറുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കുന്നുവെന്നും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നത് ചര്‍ച്ചചെയ്യാമെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. അതോടെ അന്നത്തെ നിയമസഭാ സമ്മേളനം നടന്നു.

ഇതേ അവസ്ഥയാണ് കണ്ണൂര്‍ വിസിയ്ക്കും വരുന്നത്. ഗവര്‍ണര്‍ക്കെതിരെ കോടതിയില്‍ പോകുന്നത് നിയമപരമായി ബാധിക്കും. അതിനാല്‍ പ്രിയ വര്‍ഗീസിന്റെ നിയമനം സ്‌റ്റേ ചെയ്ത ഗവര്‍ണ്ണറുടെ നടപടിക്കെതിരെ പ്രിയ വര്‍ഗീസ് ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത. നിയമന അധികാരിയായ ഗവര്‍ണര്‍ക്ക് എതിരെ വിസിക്ക് കോടതിയെ സമീപിക്കാന്‍ കഴിയുമോ എന്ന വലിയ പ്രശ്‌നമാണ് ഉള്ളത്. വിസിക്ക് കോടതിയില്‍ ചാന്‍സിലറുടെ നടപടി ചോദ്യം ചെയ്യാന്‍ കഴിയുമോ എന്ന് ഇന്നലെ ഗവര്‍ണര്‍ ചോദിച്ചിരുന്നു.

സ്‌റ്റേക്ക് എതിരായ പരാതിയെ നേരിടാന്‍ തന്നെ ആണ് രാജ്ഭവന്‍ തീരുമാനം. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെ നടപടി എന്ന വാദം രാജ്ഭവന്‍ തള്ളുന്നു. ഇപ്പോള്‍ സ്വീകരിച്ചത് സ്‌റ്റേ മാത്രമാണെന്നും അത് തന്നെ വിസിയുടെ വിശദീകരണത്തിന് ശേഷമാണെന്നുമാണ് രാജ്ഭവന്‍ വിശദീകരണം.

പ്രിയയുടേത് രാഷ്ട്രീയ നിയമനം തന്നെ എന്ന് പറയുന്ന ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാലയേയും സര്‍ക്കാരിനെ തന്നെയും കുറ്റപ്പെടുത്തുന്നത് വിട്ടു വീഴ്ച്ക്കില്ലെന്ന് വ്യക്തമാക്കിയാണ്. മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസി.പ്രൊഫസറായി നിയമിച്ചത് കൃത്യമായ രാഷ്ട്രീയ താത്പര്യത്തോടെയാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അധ്യാപകന യോഗ്യതയില്ലാത്ത ആള്‍ നിയമനം നേടിയത് രാഷ്ട്രീയ നാടകം ആണെന്നും അതിനെ താന്‍ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ചാന്‍സലര്‍ എന്ന നിലയിലെ തന്റെ തീരുമാനത്തിനെതിരെ കീഴുദ്യോഗസ്ഥനായ വിസി നിയമപരമായി നീങ്ങുന്നത് അച്ചടക്ക ലംഘനമാണോ എന്ന കാര്യം പരിശോധിക്കുമെന്നും ഗവര്‍ണര്‍ ദില്ലി കേരളഹൌസില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂര്‍ സര്‍വ്വകലാശാലയെ സംബന്ധിച്ച് എനിക്ക് ചില പരാതികള്‍ കിട്ടി. അതിന്റെ സത്യാവസ്ഥ പരിശോധിക്കേണ്ടത് എന്റെ ബാധ്യതയാണ്. ഇവിടെ നിയമനത്തില്‍ സംഭവിച്ചത് സ്വജനപക്ഷപാതമാണ് എന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമായിരുന്നു. സര്‍വ്വകലാശാലകളില്‍ ചട്ടങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് ചാന്‍സലര്‍ എന്ന നിലയില്‍ എന്റെ ബാധ്യതയാണ്. ചട്ടപ്രകാരമുള്ള നടപടികള്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. എന്റെ തീരുമാനങ്ങളോട് വിയോജിക്കാനും അതിനെ ചോദ്യം ചെയ്യാനും എല്ലാവര്‍ക്കും അവകാശമുണ്ട്. ഇവിടെ കോടതിയും നിയമവുമൊക്കെയുണ്ടല്ലോ എതിര്‍പ്പുള്ളവര്‍ക്ക് ആ വഴി നീങ്ങാം എന്നാണ് ഗവര്‍ണര്‍ പറയുന്നത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (12 minutes ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (17 minutes ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (49 minutes ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (55 minutes ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (1 hour ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (1 hour ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (1 hour ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (1 hour ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (2 hours ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (2 hours ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (2 hours ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (3 hours ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (3 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (3 hours ago)

Malayali Vartha Recommends