കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു... പുലര്‍ച്ചെ മൂന്ന് മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്, ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ചുകയറുകയായിരുന്നു

കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു... പുലര്‍ച്ചെ മൂന്ന് മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്, ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ചുകയറുകയായിരുന്നു.
പ്രഭാത സവാരിക്കിറങ്ങിയവരാണ് ബൈക്ക് അപടത്തില്‍പ്പെട്ട നിലയില്‍ കണ്ടത്. പരവൂര്‍ സ്വദേശികളായ അല്‍ അമീന്‍, മാഹിന്‍, സൂധീര്‍ എന്നിവരാണ് മരിച്ചത്.
തങ്കശേരി കടപ്പുറത്തെ മത്സ്യത്തൊഴിലാളികളാണ് മൂന്നുപേരും. മത്സ്യബന്ധം കഴിഞ്ഞ് വീട്ടിലേക്ക്പോകുന്നതിനിടെ അപകടമുണ്ടായെന്ന് പൊലീസിന്റെ നിഗമനം. മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























