കേരള സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി സംവിധാനമായ 'കേരള സവാരി' യാത്ര വൈകും....

ഉദ്ഘാടനം കഴിഞ്ഞെങ്കിലും കേരള സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി സംവിധാനമായ 'കേരള സവാരി' യാത്ര വൈകും. 'സവാരി ആപ്' പ്ലേ സ്റ്റോറില്‍ ലഭ്യമാകാത്തതാണ് കാരണം.
സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ആപ് വൈകുമെന്ന് തൊഴില്‍ വകുപ്പ് വിശദീകരിക്കുകയാണ്. രാജ്യത്തെ ആദ്യത്തെ സര്‍ക്കാര്‍ നിയന്ത്രിത ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം എന്ന നിലയില്‍ കൊട്ടിഘോഷിച്ച 'കേരള സവാരി' ബുധനാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്.
പ്ലേസ്റ്റോറില്‍ ആപ് ലഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പദ്ധതിക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്റര്‍ സംവിധാനം മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ല ഓഫിസില്‍ സജ്ജമായിട്ടുണ്ട്. 9072272208 നമ്പറില്‍ വിളിച്ച് പരാതിയും അറിയിക്കാം.
അടിയന്തര ഘട്ടങ്ങളിലുപയോഗിക്കാവുന്ന പാനിക് ബട്ടണ്‍ ഉള്‍പ്പെടെ നിരവധി ഫീച്ചറുകളുള്ള ആപ് ആണു ലക്ഷ്യമിട്ടിരുന്നത്.
"
https://www.facebook.com/Malayalivartha
























