അട്ടപ്പാടി മധു വധക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന് സര്‍ക്കാര്‍ ഫീസ് നല്‍കുന്നില്ലെന്ന പരാതിയുമായി മധുവിന്റെ അമ്മ രംഗത്ത്...

അട്ടപ്പാടി മധു വധക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന് സര്‍ക്കാര്‍ ഫീസ് നല്‍കുന്നില്ലെന്ന പരാതിയുമായി മധുവിന്റെ അമ്മ രംഗത്ത്.
പണം നല്‍കുന്നത് വൈകിയാല്‍ നേരത്തെ അഭിഭാഷകന്‍ പിന്‍വാങ്ങിയത് ആവര്‍ത്തിക്കുമോ എന്ന് ഭയമുണ്ടെന്ന് മധുവിന്റെ അമ്മ . മന്ത്രി കൃഷ്ണന്‍കുട്ടിയെ നേരിട്ട് കണ്ടു കുടുംബം ഇക്കാര്യം പരാതിയായി അറിയിച്ചു. മധു കൊലക്കേസില്‍ കൂറുമാറ്റം തുടരുകയാണ്. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു.
മധുവിന്റെ കുടുംബവും ഭീഷണി നേരിടുന്നുണ്ട്. ഫീസ് കൃത്യമായി ലഭിക്കാത്തതിനാല്‍ ഒരു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നേരത്തെ മധു കേസില്‍ നിന്നും പിന്‍വാങ്ങിയിരുന്നു.
സമാന അനുഭവം വീണ്ടും നേരിടേണ്ടിവരുമോ എന്നാണ് കുടുംബത്തിന്റെ ആശങ്ക. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്ക് നിവേദനം നല്‍കി. കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ മണ്ണാര്‍ക്കാട് എസ്.സി എസ്.ടി കോടതി നാളെ വിധി പറയും.
"
https://www.facebook.com/Malayalivartha
























