ലക്ചറര്‍ നിയമനത്തിന് നെറ്റ് നിര്‍ബന്ധമാക്കിയ വ്യവസ്ഥയില്‍നിന്ന് ഗവേഷണബിരുദമുള്ളവരെ ഒഴിവാക്കിയ യുജിസി മാനദണ്ഡത്തിന് മുന്‍കാലപ്രാബല്യമുണ്ടെന്ന് സുപ്രീംകോടതി

ലക്ചറര്‍ നിയമനത്തിന് നെറ്റ് നിര്‍ബന്ധമാക്കിയ വ്യവസ്ഥയില്‍നിന്ന് ഗവേഷണബിരുദമുള്ളവരെ ഒഴിവാക്കിയ യുജിസി മാനദണ്ഡത്തിന് മുന്‍കാലപ്രാബല്യമുണ്ടെന്ന് സുപ്രീംകോടതി.
2016ല്‍ പുറത്തിറക്കിയ റെഗുലേഷനില്‍ 2009 റെഗുലേഷന് മുമ്പ് പിഎച്ച്ഡി നേടിയവര്‍ക്ക് നെറ്റ് വേണ്ടെന്ന വ്യവസ്ഥ ബാധകമാകുമെന്ന് യുജിസി വിശദീകരിച്ചിട്ടുണ്ടായിരുന്നു. ഇതിന് മുന്‍കാലപ്രാബല്യമുണ്ടെന്നാണ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
കേരള സര്‍വകലാശാലയില്‍ സോഷ്യോളജി ലക്ചററായി ഡോ. എം എസ് ജയകുമാറിനെ നിയമിച്ച നടപടി സുപ്രീംകോടതി ശരിവച്ചു. വിഷയത്തിലെ ജ്ഞാനത്തിന്റെയും സാമര്‍ഥ്യത്തിന്റെയും തെളിവാണ് എംഫില്‍/പിഎച്ച്ഡി യോഗ്യത.
വര്‍ഷങ്ങള്‍ അധ്യാപകജോലിയില്‍ ഏര്‍പ്പെട്ടവരുടെ അധ്വാനവും മൂപ്പവകാശവും (സീനിയോറിറ്റി) തള്ളിക്കളഞ്ഞ് അവര്‍ നെറ്റ് യോഗ്യത നേടണമെന്ന് പറയുന്നത് അനാവശ്യമാണെന്നും കോടതി .
"
https://www.facebook.com/Malayalivartha



























