സജീവ് കൃഷ്ണ കൊല്ലപ്പെട്ട ഫ്‌ളാറ്റിൽ ലഹരി വില്പന: ആളുകള്‍ ഇവിടെ എത്തി ലഹരി ഉപയോഗിക്കുകയും വാങ്ങുകയും ചെയ്തിരുന്നു:- വാടക ഇടങ്ങളിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇനി മുതൽ പോലീസ് പരിശോധന പൂർത്തിയാക്കണം | ഫ്ലാറ്റ്, വീട് ഉടമകള്‍ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ പ്രേരണക്കുറ്റം ചുമത്തും

യുവാവ് കൊല്ലപ്പെട്ട കോട്ടയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റിൽ ലഹരി വില്‍പനയെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു. ഫ്ലാറ്റില്‍ ആളുകള്‍ വന്ന് ലഹരി ഉപയോഗിക്കുകയും വാങ്ങുകയും ചെയ്തിരുന്നു. സജീവ് കൃഷ്ണയുടെ കൊലപാതകത്തിന് പിന്നിൽ ലഹരി ഇടപാടിലെ സാമ്പത്തിക തർക്കമാണെന്നും, ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നെന്നും കമ്മീഷണര്‍ പറഞ്ഞു.
അതേ സമയം കുറ്റകൃത്യങ്ങള്‍ തടയാന്‍ കൊച്ചിയിലെ ഫ്ലാറ്റുകളില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ഫ്ലാറ്റ് ഉടമകള്‍ക്ക് മുന്നറിയിപ്പ്. റസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയതായി കമ്മീഷണര്‍ അറിയിച്ചു.
വാടകയ്ക്ക് നല്‍കുന്നത് പൊലീസ് പരിശോധന പൂര്‍ത്തിയായവര്‍ക്ക് മാത്രം ആയിരിക്കും. മാർഗ നിർദ്ദേശങ്ങൾ പാലിക്കാത്ത ഫ്ലാറ്റ്, വീട് ഉടമകള്‍ക്കെതിരെ പ്രേരണക്കുറ്റം ചുമത്തുമെന്നും കമ്മീഷ്ണർ പറഞ്ഞു.
https://www.facebook.com/Malayalivartha



























