Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

സ്വപ്നയ്ക്ക് വമ്പൻ തിരിച്ചടി... അടുത്തത് യമണ്ടൻ പണി.... ഹൈക്കോടതിയും തേച്ചു! കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി

19 AUGUST 2022 09:53 PM IST
മലയാളി വാര്‍ത്ത

സ്വപ്ന സുരേഷിനെതിരെ കലാപാഹ്വാനത്തിന് ചുമത്തിയ കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി നിരീക്ഷണം സ്വപ്ന്യ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സെക്ഷൻ 153 പ്രകാരം എടുത്ത കേസ് നിലനിൽക്കും. കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിൽ ഇടപെടേണ്ട യുക്തിസഹമായ കാരണങ്ങളിലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമാണ് എഫ്ഐആറുകൾ റദ്ദാക്കുന്നത്. സ്വപ്നയുടെ കേസുകൾ അത്തരം വിഭാഗത്തിൽ ഉൾപ്പെടുന്നതല്ലെന്നും കോടതി വ്യക്തമാക്കി.

ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കെ.ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങുന്ന സത്യവാങ്മൂലമാണ് സ്വപ്‌ന സുരേഷ് സമർപ്പിച്ചിരുന്നത്. ജലീൽ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തുവെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യു.എ.ഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ സത്യവാങ്മൂലത്തിലുണ്ടായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ തനിക്ക് അറിയാവുന്ന വിവരങ്ങൾ വെളിപ്പെടുത്തിയതിന്റെ പ്രതികാരമാണ് പൊലീസ് കേസ് എന്നായിരുന്നു സ്വപ്‌ന കോടതിയിൽ പറഞ്ഞത്.

മുൻമന്ത്രി കെ.ടി.ജലീലിന്‍റെ പരാതിയിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പോലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ജനപക്ഷം നേതാവ് പി.സി. ജോർജുമായി ചേർന്ന് സ്വപ്ന ഗൂഢാലോചന നടത്തിയെന്നും ജലീലിന്റെ പരാതിയിൽ ആരോപിച്ചിരുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്ക് 164 പ്രകാരം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേസുകൾ എടുത്തതെന്നും പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നുമായിരുന്നു സ്വപ്ന സുരേഷിന്റെ വാദം.

ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അന്വേഷണം പ്രാഥമികഘട്ടത്തിൽ ആണെന്നും കോടതി വ്യക്തമാക്കി. കുറ്റപത്രം സമർപ്പിച്ച ശേഷം ആവശ്യമെങ്കിൽ കേസ് റദ്ദാക്കാൻ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്‍മാൻ വ്യക്തമാക്കി. കേസ് നിലനില്‍ക്കില്ലെന്ന് സ്വപ്‌ന നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നുവെങ്കിലും ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തെളിവുകള്‍ നിരത്തി. തുടര്‍ന്നാണ് കേസില്‍ ചില വസ്തുതകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്.

ഗൂഢാലോചന കേസുൾപ്പെടെ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. മുൻമന്ത്രി കെ.ടി. ജലീലിന്‍റെ പരാതിയിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നായിരുന്നു ആവശ്യം. പരാതി പ്രകാരം ഗൂഢാലോചന, കലാപാഹ്വാന വകുപ്പുകളാണ് ചുമത്തിയത്. ഇത് ചോദ്യം ചെയ്ത് കൊണ്ടായിരുന്നു സ്വപ്‌ന ഹര്‍ജി ഫയല്‍ ചെയ്തത്.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്ക് 164 പ്രകാരം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേസുകൾ എടുത്തതെന്നും പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നുമായിരുന്നു സ്വപ്ന സുരേഷിന്റെ വാദം. എന്നാൽ നിക്ഷിപ്ത താൽപര്യമാണ് സ്വപ്നയുടെ രഹസ്യ മൊഴിക്ക് പിന്നിലെന്നും തെളിവുകൾ ഇല്ലാതെയാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതെന്നും ഇതിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു സർക്കാരിന്റെ വാദം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (1 minute ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (33 minutes ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (39 minutes ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (49 minutes ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (1 hour ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (1 hour ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (1 hour ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (1 hour ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (2 hours ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (2 hours ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (2 hours ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (3 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (3 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (3 hours ago)

Malayali Vartha Recommends