നീലക്കണ്ണുള്ള കാന്താരി; ലൈംഗീഗ ദാരിദ്യം അനുഭവിക്കുന്ന കേരളത്തെ പറ്റിച്ച് ആര്‍ഭാട ജീവിതം നയിക്കുന്നു;

സമൂഹമാധ്യമത്തില്‍ സജീവമായ ദേവുവിനും ഗോകുല്‍ ദീപിനും നിരവധി ആരാധകരുണ്ട്. വ്യത്യസ്ത ഭാവങ്ങളിലും വേഷങ്ങളിലും സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്ന ദൃശ്യങ്ങളുടെ വിശ്വാസ്യതയിലായിരുന്നു ഇവരുടെ തട്ടിപ്പ്. കണ്ണൂര്‍ സ്വദേശി ഗോകുല്‍ ദീപ്, ഭാര്യ ദേവു, ഇരിങ്ങാലക്കുടക്കാരായ ജിഷ്ണു, അജിത്, വിനയ്, പാല സ്വദേശി ശരത് എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് പിടികൂടിയത്. ഇരിങ്ങാലക്കുടയിലെ വ്യവസായിയെ യാക്കരയിലെ വാടക വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത് പൊളിച്ചത് പൊലീസിന്റെ തന്ത്രങ്ങളാണ്. ഗോകുല്‍ ദീപിന്റേയും ദേവുവിന്റേയും സോഷ്യല്‍ മീഡിയയിലെ സ്വീകാര്യതയായിരുന്നു തട്ടിപ്പിന്റെ കരുത്ത്. സമ്പന്നരെ കുടുക്കാന്‍ ഹണി ട്രാപ്പ് സംഘത്തിന് ഊര്‍ജം നല്‍കിയതും ഇരുവരുടെയും പ്രകടനമാണ്. ചൂണ്ടയില്‍ കുരുങ്ങാന്‍ സാധ്യതയുള്ള ആളെന്ന് ഉറപ്പിച്ചതിനു ശേഷമാണ് ഇരിങ്ങാലക്കുടയിലെ വ്യവസായിയെ സംഘം ഇരയാക്കിയത്.
ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ മെസഞ്ചറില്‍ പരിചയപ്പെട്ട സമയത്ത് യുവതിയുടെ വീട് പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. തട്ടിപ്പിന് മാത്രമായി 11 മാസത്തെ കരാറില്‍ ഒരു വീട് സംഘം പലക്കാട് യാക്കരയില്‍ സംഘം വാടകയ്ക്ക് എടുത്തു. പിന്നാലെയാണ് വ്യവസായിയെ പാലക്കാടേക്ക് വിളിച്ചുവരുത്തിയത്. ഞായറാഴ്ച രാവിലെയാണ് വ്യവസായി പാലക്കാട് എത്തിയത്. ഒലവക്കോട് വച്ച് ഇരുവരും കണ്ടുമുട്ടി.
വീട്ടില്‍ അമ്മ മാത്രമേ ഉള്ളൂ എന്നും, ഭര്‍ത്താവ് വിദേശത്തെന്നുമായിരുന്നു വ്യവസായിയെ വിശ്വസിപ്പിച്ചിരുന്നത്. വൈകീട്ടോടെ, യാക്കരയിലെ വീട്ടിലേക്ക് ഇയാളെ ക്ഷണിച്ചു. അവിടെ എത്തിയപ്പോഴാണ് കൂടെയുള്ളവര്‍ക്ക് ഒപ്പം ചേര്‍ന്നുള്ള തട്ടിപ്പ് നടന്നത്. വ്യവസായിയുടെ മാല, ഫോണ്‍, പണം, എടിഎം കാര്‍ഡ്, വാഹനം എന്നിവ കൈക്കലാക്കി. പിന്നാലെ പ്രതികളുടെ കൊടുങ്ങല്ലൂരിലെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി തുടര്‍ തട്ടിപ്പിനായിരുന്നു നീക്കം.
യാത്രമധ്യേ മൂത്രമൊഴിക്കണം എന്ന് പറഞ്ഞിറങ്ങിയ ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ ഇടയ്ക്ക് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും വ്യവസായി വഴങ്ങിയില്ല. പാലക്കാട് എത്തി ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കി. പിന്നാലെ പ്രതികളെ തെരഞ്ഞ പൊലീസ് കാലടിയിലെ ലോഡ്ജില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഫീനിക്‌സ് കപ്പിള്‍സ് എന്നായിരുന്നു ഇവരുടെ ഇന്‍സ്റ്റാഗ്രാം ഐഡി, ഫേസ്ബുക്ക് പേജുമുണ്ട്. യുട്യൂബിലും ഈ പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. മാതൃകാ ദമ്പതികളായി ആടിപ്പാടുന്ന ഇവര്‍ സൈബര്‍ ലോകത്ത് പല വൈറല്‍ വീഡിയോകളും ചെയ്തിട്ടുണ്ട്. ഭര്‍ത്താവിന്റെ ഐശ്വര്യത്തിനായി നിറുകയില്‍ വലിയ കുങ്കുമം ഇടുന്ന ഭാര്യയെന്ന നിലയിലാണ് ദേവു ശ്രദ്ധിക്കപ്പെട്ടത്. നിരവധി റീല്‍സ് വീഡിയോകള്‍ ഈ ദമ്പതികള്‍ ചെയ്തിരുന്നു. ആഡംബര ജീവിതമാണ് നയിച്ചിരുന്നത് എന്നു സൂചിപ്പിക്കുന്നതാണ് ഇവരുടെ റീല്‍സുകളെല്ലാം.
https://www.facebook.com/Malayalivartha
























