ഗവർണർക്ക് മൂക്കു കയറിടാൻ സർക്കാർ... ഗവർണറുടെ ചിറകരിഞ്ഞ് സർക്കാരിന്റെ പൂഴിക്കടകൻ... പൊട്ടിച്ചിരിച്ച് പിണറായി

സർക്കാരും ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനും വിവിധ വിഷയങ്ങളിൽ പോര് കടുക്കുകയാണ്. ഇതോടെ സർക്കാരിനു മേലുള്ള ഗവർണ്ണറുടെ കടന്നു കയറ്റം ഒരു പരിധി വരെ അവസാനിപ്പിക്കാം എന്ന ലക്ഷ്യമാണ് ഇനി ഫലം കാണാൻ പോകുന്നത്. എന്നിരുന്നാലും ഓർഡിനൻസ് അടക്കമുള്ള വിഷയങ്ങളിൽ സമവായത്തിന് ഗവർണ്ണർ തയ്യാറല്ല എന്ന് സാരം. സര്‍വകലാശാല വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിനുള്ള സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാരിന് നിര്‍ദേശിക്കാം എന്നുള്ളതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.
ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് കേരളവും മാറുകയാണ്. വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കുകയാണ് കേരളവും. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതെ സര്‍ക്കാരിനെ വെട്ടിലാക്കിയ ഗവര്‍ണർക്ക് അതേ നാണയത്തിലുള്ള തിരിച്ചടി. വിസിമാരെ തെരഞ്ഞെടുക്കാനുള്ള സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ തീരുമാനിക്കും.
സര്‍ക്കാര്‍ പ്രതിനിധിയേയും ഉന്നതവിദ്യാഭ്യാസ കണ്‍സില്‍ വൈസ് ചെയര്‍മാനേയും ഉള്‍പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാനായിരിക്കും സമിതി കണ്‍വീനര്‍. സര്‍ക്കാര്‍, സിന്‍ഡിക്കേറ്റ്, ഉന്നതവിദ്യാഭ്യാസ കണ്‍സില്‍ എന്നിവയുടെ പ്രതിനിധികളുടെ ബലത്തില്‍ സര്‍ക്കാരിന് സമിതിയില്‍ മേല്‍ക്കൈ കിട്ടും. ഈ സമിതി ഭൂരിപക്ഷാഭിപ്രായപ്രകാരം നല്‍കുന്ന മൂന്ന് പേരുടെ പാനലില്‍ നിന്നാകണം ഗവര്‍ണര്‍ വിസിയെ നിയമിക്കേണ്ടതെന്ന വ്യവസ്ഥയും കൊണ്ട് വരുന്നുന്നുണ്ട്.
ഇതോടെ വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയും. വിവിധ വിഷയങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ നീക്കവുമായി മന്ത്രിസഭ മുന്നോട്ട് കുതിക്കുന്നത്. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം. സർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം മൂന്നിൽനിന്ന് അഞ്ചാക്കാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അംബേദ്കർ സർവകലാശാല മുൻ വൈസ് ചാൻസർ ശ്യാം ബി. മേനോൻ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷൻ ഗവർണറുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കുന്നതടക്കമുള്ള ശിപാർശകൾ സമർപ്പിക്കുന്നത്. മുഖ്യമന്ത്രിയെ സർവകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും ഓരോ സർവകലാശാലകൾക്കും വെവ്വേറെ ചാൻസലറെ നിയമിക്കണമെന്നും ശിപാർശയിൽ പറയുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖല സംബന്ധിച്ച ശ്യാം മോഹന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ച് ചാന്‍സലറായ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്ക് ഇടപെടാനുള്ള അധികാരം കുറയ്ക്കുക ലക്ഷ്യമിട്ടാണ് പുതിയ ബില്ലിന് രൂപം നല്‍കിയിരിക്കുന്നത്.
ബില്ലിന് മന്ത്രിസഭയോഗം അംഗീകാരം നല്‍കി. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് നിയമമാകും. സർവകലാശാലകളുടെ ഭരണപരവും നിയമപരവുമായ അധികാരമുള്ള വിസിറ്ററായി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്താനാണ് നിർദേശം. വി.സി കാലാവധി അഞ്ചു വർഷമാക്കും. സര്‍വകലാശാല വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയിലെ ഒരു അംഗത്തെ ശുപാര്‍ശ ചെയ്യാനുള്ള അധികാരം നിലവില്‍ ഗവര്‍ണര്‍ക്കായിരുന്നു.
നിലവില്‍ മൂന്ന് പേരായിരുന്നു സെര്‍ച്ച് കമ്മിറ്റിയില്‍ ഉണ്ടിരുന്നത്. ഇത് അഞ്ചായി ഇനി വര്‍ധിപ്പിക്കും. ഇതിനൊപ്പമാണ് ഒരു അംഗത്തെ ശുപാര്‍ശ ചെയ്യാനുള്ള അധികാരവും കൂടി ഏടുത്തു കളഞ്ഞത്. ഇനി മുതല്‍ ഈ അംഗത്തെ ശുപാര്‍ശ ചെയ്യുന്നത് സര്‍ക്കാരായിരിക്കും എന്നതാണ് വ്യവസ്ഥ
https://www.facebook.com/Malayalivartha
























