വി.സി നിയമനത്തിൽ ഗവർണർക്ക് ഇനി 'റോളില്ല'... ഗവർണറെ വെട്ടി നിരത്തി പിണറായി! സർക്കാർ തീരുമാനിക്കും!

സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലറായ ഗവർണറുടെ അധികാരങ്ങൾ കവരാൻ ലക്ഷ്യമിടുന്ന ഓർഡിനൻസിന് പകരം നിയമസഭയിൽ ബിൽ കൊണ്ടുവന്നത് സർക്കാർ നടത്തിയ ഗൂഢാലോചന തന്നെയായിരുന്നു. പിന്നാലെ സര്‍വകലാശാല ചാന്‍സലറുടെ അധികാരങ്ങള്‍ കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
വി.സി നിയമന സമിതിയുടെ ഘടന മാറും എന്നതാണ് പ്രധാനപ്പെട്ട് പ്രത്യേകത. അതോടൊപ്പം ചാൻസലറുടെ പ്രതിനിധിയെ സർക്കാർ തന്നെയാകും ഇനി നോമിനേറ്റ് ചെയ്യുന്നത്. ഇതിലൂടെ പ്രയ വർഗീനെ പോലെ നിരവധി പേരുടെ അനധികൃത നിയമനങ്ങൾ നടത്താൻ സാധിക്കുമെന്ന് പ്രത്യാശയായിരിക്കും സർക്കാരിനുള്ളത്. പക്ഷേ ഇതുകൊണ്ടൊന്നും ഗവർണറെ തളർത്താൻ കഴിയുമെന്ന് ആരും കരുതേണ്ട എന്ന മുന്നറിയിപ്പാണ് ലഭിക്കുന്നത്.
സർക്കാരും ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനും വിവിധ വിഷയങ്ങളിൽ പോര് തുടരുന്നതിനിടെയാണ് പുതിയ നീക്കം. ഇതോടെ സർക്കാരിനു മേലുള്ള ഗവർണ്ണറുടെ കടന്നു കയറ്റം ഒരു പരിധി വരെ അവസാനിപ്പിക്കാം എന്ന ലക്ഷ്യമാണ് ഫലം കാണാൻ പോകുന്നത്. എന്നിരുന്നാലും ഓർഡിനൻസ് അടക്കമുള്ള വിഷയങ്ങളിൽ സമവായത്തിന് ഗവർണ്ണർ തയ്യാറല്ല എന്ന് സാരം. സര്‍വകലാശാല വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിനുള്ള സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാരിന് നിര്‍ദേശിക്കാം എന്നുള്ളതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.
ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് കേരളവും മാറുകയാണ്. വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കുകയാണ് കേരളവും. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതെ സര്‍ക്കാരിനെ വെട്ടിലാക്കിയ ഗവര്‍ണർക്ക് അതേ നാണയത്തിലുള്ള തിരിച്ചടി. വിസിമാരെ തെരഞ്ഞെടുക്കാനുള്ള സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ തീരുമാനിക്കും.
സര്‍ക്കാര്‍ പ്രതിനിധിയേയും ഉന്നതവിദ്യാഭ്യാസ കണ്‍സില്‍ വൈസ് ചെയര്‍മാനേയും ഉള്‍പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാനായിരിക്കും സമിതി കണ്‍വീനര്‍. സര്‍ക്കാര്‍, സിന്‍ഡിക്കേറ്റ്, ഉന്നതവിദ്യാഭ്യാസ കണ്‍സില്‍ എന്നിവയുടെ പ്രതിനിധികളുടെ ബലത്തില്‍ സര്‍ക്കാരിന് സമിതിയില്‍ മേല്‍ക്കൈ കിട്ടും. ഈ സമിതി ഭൂരിപക്ഷാഭിപ്രായപ്രകാരം നല്‍കുന്ന മൂന്ന് പേരുടെ പാനലില്‍ നിന്നാകണം ഗവര്‍ണര്‍ വിസിയെ നിയമിക്കേണ്ടതെന്ന വ്യവസ്ഥയും കൊണ്ട് വരുന്നുന്നുണ്ട്.
ഇതോടെ വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയും. വിവിധ വിഷയങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ നീക്കവുമായി മന്ത്രിസഭ മുന്നോട്ട് കുതിക്കുന്നത്. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം. സർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം മൂന്നിൽനിന്ന് അഞ്ചാക്കാനും തീരുമാനിച്ചിട്ടുണ്ട്.
സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്ന നീക്കം തിരിച്ചറിഞ്ഞ രാജ്ഭവൻ കേരള സർവകലാശാലയിൽ ഒഴിവുവരുന്ന വി.സി പദവിയിയിൽ നിയമനത്തിന് നേരത്തേതന്നെ സെർച് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. പുതുക്കാനായി സർക്കാർ അയച്ച 11 ഓർഡിനൻസുകൾ ഗവർണർ ഒപ്പുവെക്കാതെ വന്നതോടെ റദ്ദാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഓർഡിനൻസുകൾ ബില്ലായി കൊണ്ടുവന്ന് നിയമമാക്കാൻ തീരുമാനിച്ചത്.
ഇതിനു പുറമെ ഭൂരിപക്ഷം അംഗങ്ങൾ സമർപ്പിക്കുന്ന പാനൽ കമ്മിറ്റിയുടെ ഔദ്യോഗിക പാനലായി ഗവർണർക്ക് സമർപ്പിക്കണമെന്നും ശിപാർശയുണ്ടായിരുന്നു. ഈ രണ്ടു ശിപാർശകളാണ് അടിയന്തരമായി ഓർഡിനൻസായി കൊണ്ടുവരാൻ സർക്കാർ ലക്ഷ്യമിട്ടത്.നിലവിൽ മൂന്നംഗ സെർച്ച് കമ്മിറ്റിക്ക് ഐകകണ്ഠ്യേനയോ വെവ്വേറെയോ പേരുകൾ നിർദേശിച്ച് പാനൽ സമർപ്പിക്കാം.
ഇതിൽനിന്ന് ഗവർണർക്ക് വി.സിയെ നിയമിക്കാം. കമീഷൻ ശിപാർശ പ്രകാരം മൂന്നംഗ കമ്മിറ്റിയിലെ രണ്ടുപേർ സമാന പാനൽ സമർപ്പിച്ചാൽ ഔദ്യോഗിക പാനലായി മാറുകയും അതുമാത്രം ഗവർണറുടെ പരിഗണനക്ക് അയക്കുകയും വേണം. ഓർഡിനൻസ് നീക്കമറിഞ്ഞതോടെയാണ് സർവകലാശാല പ്രതിനിധിയെ ഒഴിച്ചിട്ട് ചാൻസലറുടെയും യു.ജി.സിയുടെയും പ്രതിനിധിയെ ഉൾപ്പെടുത്തി കേരള വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി രാജ്ഭവൻ അടിയന്തരമായി രൂപവത്കരിച്ച് വിജ്ഞാപനമിറക്കിയത്.
https://www.facebook.com/Malayalivartha
























