വിഴിഞ്ഞത്ത് ഇനി വരുന്നത് കേന്ദ്ര പോലീസോ? അദാനി വിഷയത്തിൽ നേരിട്ടിറങ്ങുന്നു.... മന്ത്രി ആന്റണി രാജുവും കുരുക്കിൽ....

വിഴിഞ്ഞത്ത് തുറമുഖത്തിനെതിരായ സമരം ശക്തമാണ്. സമരക്കാരുമായി മൂന്നാംവട്ട മന്ത്രിതല ചർച്ചയും കഴിഞ്ഞു. കഴിഞ്ഞ ദിവസം ലത്തീൻ അതിരൂപത പ്രതിനിധികൾ എത്താത്തതിനെ തുടർന്ന് മന്ത്രിമരുമായുള്ള ചർച്ച നടന്നിരുന്നില്ല. വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്നാണ് അദാനിയും തുറമുഖ നിർമ്മാണ കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും നൽകിയ ഹർജിയിലെ ആവശ്യം.
കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് സുരക്ഷയൊരുക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ സർക്കാർ സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. വിഴിഞ്ഞത്ത് ക്രമസമാധാന നില ഉറപ്പാക്കാൻ നേരത്തെ പൊലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു. കേസിൽ കക്ഷി ചേർക്കാൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പും വൈദികരുമടക്കമുള്ളവരും കോടതിയെ സമീപിക്കും.
അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. അദാനി നൽകിയ ഹര്‍ജിയിൽ തങ്ങളെ കൂടി കോടതി കേൾക്കണം എന്നതാണ് ആവശ്യം. വിഴിഞ്ഞം തുറമുഖം നിർമാണം മത്സ്യത്തൊഴിലാളി സമൂഹത്തിനാകെ ആപത്താണെന്ന് കാട്ടിയാണ് ലത്തീൻ അതിരൂപതയുടെ നീക്കം. ഇതിന് ആൻ്റണി രാജുവിൻ്റെ സഹായം കിട്ടിയില്ലെന്നാണ് അതിരൂപതയുടെ പരാതി.
ലത്തീൻ അതിരൂപതക്ക് ഫലത്തിൽ നഷ്ടമായിരിക്കുന്നത് നിയമപരമായ സംരക്ഷണമാണ്. 50 ശതമാനം പൂർത്തിയായ പദ്ധതി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതാണ് വിഴിഞ്ഞം സമരക്കാർക്ക് വിനയായത്. വിഴിഞ്ഞത്തെ നിയമ ലംഘനങ്ങൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്തുന്നതിന് പകരം പദ്ധതി തന്നെ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതാണ് സമര സമിതിക്ക് വിനയായത്.
ലത്തീൻ അതിരൂപതയുടെ പിന്തുണയോടെ ജയിച്ചിട്ടും ആൻ്റണി രാജു തങ്ങളെ സഹായിച്ചില്ലെന്ന ചിന്ത സമുദായ നേതാക്കൾക്കുണ്ട്. മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ പോലും ആൻറണി രാജു തയ്യാറായിട്ടില്ല. എന്നാൽ വിഴിഞ്ഞം വിവാദം പരിഹരിക്കാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നാണ് മന്ത്രി ആൻ്റണി രാജു പറഞ്ഞത്.
https://www.facebook.com/Malayalivartha























