‘പണക്കാരന്റെ വീട്ടിലെ വേലക്കാരി ആകുന്നതിലും എത്രയോ ഭേദം ആണ് പാവപ്പെട്ടവന്റെ വീട്ടിലെ രാജകുമാരി ആയി ജീവിക്കുന്നത്. സ്വന്തം പെണ്മക്കളെ കൈപിടിച്ചു കൊടുക്കുമ്പോൾ ചെറുക്കന് ഇട്ടുമുടാൻ സ്വത്ത് ഉണ്ടോ എന്ന് മാത്രം നോക്കാതെ അവളുടെ കണ്ണുനിറയാതെ സംരക്ഷിക്കുവാൻ ഉള്ള കഴിവ് കൂടെ അവന് ഉണ്ടോ എന്ന് ആദ്യം അന്വേഷിക്കൂ..' ഫിൽറ്റർ ഇട്ട് തേൻകെണി ഒരുക്കിയ ഫോണീക്സ് കപ്പിൾ ഇപ്പോൾ എയറിലാണ്... ദേവുവിന്റെ പോസ്റ്റ് കുത്തിപൊക്കി സോഷ്യൽ മീഡിയ!

കഴിഞ്ഞ ദിവസമാണ് മീശക്കാരന് പിന്നാലെ മറ്റൊരു ഇൻസ്റ്റാഗ്രാം കപ്പിൾ കൂടി പോലീസ് പിടിയിലാകുന്നത്. പ്രമുഖ വ്യവസായിയെ തേൻ കെണിയിൽ കുടുക്കാൻ നോക്കിയതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ ഇവരുടെ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കുകയാണ് സോഷ്യൽ മീഡിയ. ‘പണക്കാരന്റെ വീട്ടിലെ വേലക്കാരി ആകുന്നതിലും എത്രയോ ഭേദം ആണ് പാവപ്പെട്ടവന്റെ വീട്ടിലെ രാജകുമാരി ആയി ജീവിക്കുന്നത്. ഇനിയും ഉത്രമാരും വിസ്മയമാരും അർച്ചനമാരും പുനർജനിക്കാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം’ – ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായ ദേവുവിന്റെ പഴയ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണിത്.
‘നീ നിയായ് ജീവിക്കുവാൻ പഠിക്കൂ, ചിലർ നിന്നെ വെറുക്കും. ചിലർ നിന്നെ സ്നേഹിക്കും. പക്ഷെ ആവലാതി വേണ്ട, കാരണം അതാണ് നിന്റെ യഥാർത്ഥ ജീവിതം. ഇനിയും ഉത്രമാരും വിസ്മയമാരും അർച്ചനമാരും പുനർജനിക്കാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. സ്വന്തം പെണ്മക്കളെ കൈപിടിച്ചു കൊടുക്കുമ്പോൾ ചെറുക്കന് ഇട്ടുമുടാൻ സ്വത്ത് ഉണ്ടോ എന്ന് മാത്രം നോക്കാതെ അവളുടെ കണ്ണുനിറയാതെ സംരക്ഷിക്കുവാൻ ഉള്ള കഴിവ് കൂടെ അവന് ഉണ്ടോ എന്ന് ആദ്യം അന്വേഷിക്കൂ’, എന്ന് ദേവു ഇൻസ്റ്റഗ്രാമിൽ കുറിക്കുകയുണ്ടായി.
‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന് റീൽസ് വീഡിയോയിലൂടെ പറഞ്ഞ ദേവുവിനെ പോലീസ് പിടികൂടി കൊണ്ടുപോകുന്ന വീഡിയോ കണ്ട് ഞെട്ടൽ മാറാതെ ആരാധകർ. ദേവുവിന്റെ മുഖ സൗന്ദര്യത്തിലാണ് ഇരിങ്ങാലക്കുട വ്യവസായി വീണത്. കൂടാതെ നെറ്റിയിൽ ഒരു ക്വിൻ്റൽ ചെമല പൊടി വാരി വിതറിയായിരുന്നു ദേവു റീൽസ് ചെയ്തിരുന്നത്. കഴുത്തിൽ വടം പോലൊരു മാലയുമുണ്ട്.
തന്റെ ജീവനേക്കാൾ വലുതാണ് താലിയെന്ന് പറഞ്ഞ, കാന്താരി ദേവുവിൻ്റെയും കളിക്കാൻ ഗോകുലിന്റെയും യഥാർത്ഥ പണി ഹണിട്രാപ്പ് ആണെന്നറിഞ്ഞതോടെ ആരാധകർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. അതേസമയം ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്ന സംഘത്തിന് സഹായം നൽകിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
https://www.facebook.com/Malayalivartha
























