ബൈക്കും ലോറിയും കൂട്ടിയിടിച്ച് പുനലൂർ മുൻ നഗരസഭ കൗൺസിലർക്കും ഭർത്താവിനും ദാരുണാന്ത്യം

പുനലൂർ കലയനാട് ജംഗ്ഷനിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. ലയനാട് ചൈതന്യ സ്കൂൾ പ്രിൻസിപ്പലും പുനലൂർ മുൻ നഗരസഭ കൗൺസിലറുമായ സിനി ലാലു (48), ഭർത്താവ് ലാലു (56) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
കൊല്ലം തിരുമംഗലം ദേശീയപാതയിലാണ് അപകടമുണ്ടായത്. രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ഇരുചക്രവാഹനത്തിൽ വന്നിരുന്ന ദമ്പതികൾ നിയന്ത്രണം വിട്ട് ലോറിക്കിടയിൽ പെടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
https://www.facebook.com/Malayalivartha
























